ഇന്റർവ്യൂവിനു തയാറാണോ? അധ്യാപക ജോലി എളുപ്പം നേടാം; കൂടാതെ എൻജിനീയർ, ഇൻസ്ട്രക്ടർ, അസോഷ്യേറ്റ് ഉൾപ്പെടെ അവസരങ്ങളും
Mail This Article
അധ്യാപക ജോലിയാണോ ലക്ഷ്യം? എങ്കിൽ ഇന്റർവ്യൂവിനു തയാറായിക്കോളൂ. വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകളിൽ നവംബർ 23 മുതൽ അഭിമുഖം ആരംഭിക്കും. മറ്റു യോഗ്യതക്കാർക്കായി കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയർ, വനിത ഐടിഐയിൽ ഇൻസ്ട്രക്ടർ, കുഫോസിൽ അസോഷ്യേറ്റ് ഉൾപ്പെടെ അവസരങ്ങളുമുണ്ട്. ഒഴിവുകളും ,യോഗ്യതകളുമറിയാം,
അധ്യാപക ഒഴിവ്
എറണാകുളം
∙പെരുമ്പാവൂർ കൊമ്പനാട് ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 25ന് 11ന് .
∙പെരുമ്പാവൂർ അകനാട് ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 23നു 11ന്. 94466 12717.
∙ആലുവ എടത്തല അൽ അമീൻ കോളജിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. നവംബർ 30നു മുൻപ് അപേക്ഷിക്കണം. 0484–2836221. ഇമെയിൽ: recruitment@alameencollege.org
∙മാർ അത്തനേഷ്യസ് കോളജിൽ കൊമേഴ്സ് അധ്യാപക, സയൻസ് ലാബ് അസിസ്റ്റന്റ് ഒഴിവ്. നവംബർ 26നകം അപേക്ഷിക്കണം. mac@macollege.in, 0485–2822378.
പത്തനംതിട്ട
∙വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളജില്‍ ബയോമെഡിക്കല്‍ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ട്രേഡ്സ്മാന് വര്‍ക്ഷോപ്പ് വിഷയങ്ങളിൽ ലക്ചറർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 25 നു 11 ന്. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0473–5266671.
കാസർകോട്
∙അടുക്കത്ത്ബയല്‍ ജിഎഫ്യുപി സ്കൂളില്‍ യുപിഎസ്ടി മലയാളം തസ്തികയില്‍ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം നവംബര്‍ 22നു 11ന് സ്കൂള്‍ ഓഫിസില്‍. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 94962 38518.
∙∙∙∙∙
പ്രോജക്ട് എൻജിനീയർ
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്റെ (കെപിഎച്ച്സി സി) എറണാകുളം/തൃശൂർ ജില്ലകളിൽ അസി. പ്രോജക്ട് എൻജിനീയറുടെ ഒഴിവ്. യോഗ്യത: ബിടെക്/ബിഇ/ഡിപ്ലോമ ഇലക്ട്രിക്കൽ എൻജിനീയറിങ്. നവംബർ 30നകം അപേക്ഷിക്കണം. വിലാസം: മാനേജിങ് ഡയറക്ടർ, കെപിഎച്ച്സിസി, സിഎസ്എൻ സ്റ്റേഡിയം. പാളയം, തിരുവനന്തപുരം, 695 033. 0471– 2302204. www.kphccltd.kerala.gov.in
പ്രോജക്ട് അസോഷ്യേറ്റ്
കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. അഭിമുഖം നവംബർ 26 ന് 10ന്. www.kufos.ac.in
ജൂനിയർ ഇൻസ്ട്രക്ടർ
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐടിഐയിൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി ആൻഡ് സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം നവംബർ 23നു 11ന്. 0495-2373976.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..