കുസാറ്റ്, വെറ്ററിനറി, ഡിജിറ്റൽ സർവകലാശാലകളിൽ അസിസ്റ്റന്റ്, ജിം ട്രെയിനർ, ടീച്ചിങ് അസിസ്റ്റന്റ് ഒഴിവ്
Mail This Article
കുസാറ്റ്, വെറ്ററിനറി, ഡിജിറ്റൽ സർവകലാശാലകൾ വിവിധ തസ്തികകളിലെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ/താൽക്കാലിക നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ റിസർച് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. നവംബർ 24വരെ അപേക്ഷിക്കാം. യോഗ്യത: പിഎച്ച്ഡി/എംഫിൽ/പിജി. www.cusat.ac.in
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ 3 ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-III ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷംവരെ നീട്ടിക്കിട്ടാം. ഒാൺലൈനായി ഡിസംബർ 12 വരെ അപേക്ഷിക്കാം.
വെറ്ററിനറി
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കോളജ് ഒാഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ യങ് പ്രഫഷനൽI ഒഴിവ്. കരാർ നിയമനം. അഭിമുഖം നവംബർ 28നു 9.30ന്. യോഗ്യത: എംഎസ്‌സി മൈക്രോബയോളജ/അപ്ലൈഡ് മൈക്രോബയോളജി. ശമ്പളം: 30,000. www.kvasu.ac.in
∙വെറ്ററിനറി സർവകലാശാലയുടെ കോളജ് ഒാഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ടീച്ചിങ് അസിസ്റ്റന്റിന്റെ 5 ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 10നു 11 ന്. ഒഴിവുള്ള വകുപ്പുകൾ: ഡയറി ടെക്നോളജി/കെമിസ്ട്രി/ എൻജിനീയറിങ്/ബിസിനസ് മാനേജ്മെന്റ്.
ഡിജിറ്റൽ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ജിം ട്രെയിനർ, ജൂനിയർ പെനട്രേഷൻ ടെസ്റ്റർ ഓരോ ഒഴിവു വീതം. കരാർ നിയമനം. ജിം ട്രെയിനർ തസ്തികയിൽ നവംബർ 22 വരെയും പെനട്രേഷൻ ടെസ്റ്റർ തസ്തികയിൽ നവംബർ 25വരെയും അപേക്ഷിക്കാം. www.duk.ac.in