ഗവ. മെഡിക്കൽ കോളജുകളിൽ ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ടെക്നിഷ്യന്‍ അവസരം, യുസി കോളജിൽ ഒാഫിസർ… ഒട്ടേറെ മികച്ച അവസരങ്ങൾ..ഉടനെ അപേക്ഷിക്കൂ
Mail This Article
ഉയർന്ന ശമ്പളത്തിൽ ഉറപ്പുള്ളൊരു ജോലി ആരുടേയും സ്വപ്നമാണ്. അതു നേടാൻ കൈനിറയെ അവസരങ്ങൾ മുന്നിലെത്തിയാലോ? ഇതാ, വിവിധ ജില്ലകളിലായി നിരവധി സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ.. വൈകാതെ അപേക്ഷിച്ചോളൂ..
തസ്തികകളും യോഗ്യതകളും:
ഡേറ്റ എൻട്രി ഒാപ്പറേറ്റർ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് റേഡിയോതെറാപ്പി വിഭാഗത്തിലെ ക്യാന്‍സര്‍ റജിസ്ട്രി സ്കീമില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ 2ഒഴിവ്. താല്‍ക്കാലിക നിയമനം. പ്രായപരിധി: 18-36. യോഗ്യത: ഡിസിഎ/പിജിഡിസിഎ, ജോലിപരിചയം. ശമ്പളം: 17,000. അഭിമുഖം നവംബര്‍ 29ന് കോളജ് ഓഫിസില്‍. 0495–2350216.
ഹോം മാനേജർ
വയനാട് എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ 2നു 10.30 ന്. യോഗ്യത: എംഎസ്ഡബ്ല്യു/എംഎ (സോഷ്യോളജി, സൈക്കോളജി) /എം.എസ്‌സി (സൈക്കോളജി). പ്രായപരിധി: 25. 0471–2348666. www.keralasamakhya.org
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ
ആലുവ യുസി കോളജിൽ മാനേജരുടെ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഒഴിവ്. പ്രായപരിധി: 58. നവംബർ 28നകം അപേക്ഷിക്കുക. 98951 05861.
അനലിസ്റ്റ്
ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റ്സ് ഒഴിവ്. കരാർ നിയമനം. നവംബർ 27 വരെ അപേക്ഷിക്കാം. യോഗ്യത: എംടെക് (ഡയറി കെമിസ്ട്രി) /ബിടെക് (ഡയറി ടെക്നോളജി), ജോലിപരിചയം. പ്രായം: 18-40. വിലാസം: ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം–695 004; 0471–2440074; www.dairydevelopment.kerala.gov.in
ഇഇജി ടെക്നിഷ്യന്‍
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇഇജി ടെക്നിഷ്യൻ ഒഴിവ്. https://forms.gle/2hzudsFXT9KLP8ui9 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ന്യൂറോ ടെക്നോളജിയില്‍ ഡിപ്ലോമ. അപേക്ഷ ഡിസംബർ 5നകം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ ലഭിക്കണം. 0477-2282021.
അറ്റന്‍ഡര്‍
തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം യഥാക്രമം ഡിസംബര്‍ 5 ,7 തീയതികളിൽ. 0487–2389065.
മാനേജർ
എറണാകുളം അഗ്രികൾചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോജക്ട് ഡയറക്ടറേറ്റിൽ മൂവാറ്റുപുഴ ബ്ലോക്ക് ഓഫിസിൽ ബ്ലോക്ക് ടെക്നോളജി മാനേജർ ഒഴിവ്. യോഗ്യത: അഗ്രികൾചറിലോ അനുബന്ധ വിഷയങ്ങളിലോ പിജി. അഭിമുഖം നവംബർ 28നു 10.30ന് എറണാകുളം സിവിൽ സ്റ്റേഷനിലെ ആത്മ ട്രെയിനിങ് ഹാളിൽ.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..