പത്താം ക്ലാസുകാർക്ക് 25000 രൂപ ശമ്പളം, ബിരുദക്കാർക്ക് 40000; മികച്ച ജോലി നേടാം, അഭിമുഖം ഡിസംബർ 6 മുതൽ
Mail This Article
എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ കരാർ ഒഴിവുകൾ. ഇന്റർവ്യൂ ഡിസംബർ 6-17 വരെ തീയതികളിൽ.
തസ്തിക, യോഗ്യത, ശമ്പളം:
∙ഫയർ ആൻഡ് സേഫ്റ്റി ഒാഫിസർ: ഫയർ എൻജിനീയറിങ്/സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബിരുദം; 35,000-40,000.
∙ഇലക്ട്രിക്കൽ എൻജിനീയർ: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം; 35,000-40,000.
∙ജൂനിയർ റിഗർ: പത്താം ക്ലാസ്; 22,000-25,000.
∙ജൂനിയർ അസിസ്റ്റന്റ് ടെക്നിഷ്യൻ (വെൽഡർ): ഐടിഐ വെൽഡർ; 23,000-26,000.
∙ജൂനിയർ ടെക്നിഷ്യൻ (യൂട്ടിലിറ്റീസ്): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്; 25,000-28,000.
∙ജൂനിയർ അസിസ്റ്റന്റ് ടെക്നിഷ്യൻ (യൂട്ടിലിറ്റീസ്): ഐടിഐ ഫിറ്റർ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്; 23,000-26,000.
∙ജൂനിയർ അസിസ്റ്റന്റ് ടെക്നിഷ്യൻ (മെക്കാനിക്കൽ): ഐടിഐ ഫിറ്റർ; 23,000-26,000.
∙ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഒാഫിസർ: പത്താം ക്ലാസ്, എച്ച്എംവി ലൈയൻസ്, ഫയർ ഫൈറ്റിങ് സർട്ടിഫിക്കറ്റ്; 23,000-26,000.
∙ജൂനിയർ ഒാപ്പറേറ്റർ (പ്രോസസ്): കെമിക്കൽ/പെട്രോകെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 25,000-28,000.
∙ജൂനിയർ സ്റ്റോർ കീപ്പർ: ഏതെങ്കിലും ബിരുദം/എൻജിനീയറിങ് ഡിപ്ലോമ; 25,000-28,000.
∙ജൂനിയർ ഒാഫിസ് അസിസ്റ്റന്റ്: ഏതെങ്കിലും ബിരുദം/ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്; 25,000-28,000.
അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ ജോലി പരിചയം/ ഒരു വർഷ അപ്രന്റിസ് പരിശീലനം വേണം. ജൂനിയർ ഒാഫിസ് അസിസ്റ്റന്റ് ഒഴികെയുള്ളവയിൽ പുരുഷൻമാർക്കു മാത്രമാണ് അവസരം.
∙പ്രായപരിധി: 30. www.hoclindia.com