ADVERTISEMENT

നാഷനല്‍ ആയുഷ് മിഷനിൽ ലാബ് ടെക്‌നിഷ്യന്‍, ഗ്രാമ പഞ്ചായത്തിൽ പ്രമോട്ടർ, ആലുവ യുസി കോളജിൽ എൻജിനീയർ ഉൾപ്പെടെ ഒട്ടേറെ ഒഴിവിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കൂ.

ലാബ് ടെക്‌നിഷ്യന്‍

വയനാട് നാഷനല്‍ ആയുഷ് മിഷനിൽ ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്. കരാര്‍ നിയമനം. യോഗ്യത: ബിഎസ്‌സി, എംഎല്‍റ്റി/ഡിഎംഎല്‍റ്റി. പ്രായപരിധി: 40. അഭിമുഖം ഡിസംബര്‍ 3നു 11ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷനല്‍ ആയുഷ്‌മെന്‍ ഓഫിസില്‍. സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഹാജരാവുക. 88480 02947.

ലാബ് അസിസ്റ്റന്റ്

മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫിസിലെ അക്വാട്ടിക്ക് അനിമൽ ഹെൽത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ ദിവസ വേതനനിയമനം. ശമ്പളം: 730 രൂപ (പ്രതിദിനം). യോഗ്യത: മൈക്രോബയോളജി, ബയോടെക്നോളജി, ഫിഷറീസ് സയൻസ് (ബിഎഫ്എസ്‌സി) ബിരുദം, ജോലിപരിചയം. അഭിമുഖം ഡിസംബർ 12 ന് 11 ന് മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

പ്രമോട്ടർ

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി പ്രമോട്ടറുടെ താൽക്കാലിക ഒഴിവ്. അഭിമുഖം ഡിസംബർ 3നു 2ന്. പ്രായം: 18-40. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗക്കാർക്ക് പങ്കെടുക്കാം.

സൂപ്പർവൈസിങ് എൻജിനീയർ

ആലുവ യുസി കോളജിൽ കൺസ്ട്രക്‌ഷൻ സൂപ്പർവൈസിങ് എൻജിനീയറുടെ ഒഴിവ്. യോഗ്യത: സിവിൽ എൻജിനീയറിങ് ബിടെക്/ഡിപ്ലോമ. പ്രായപരിധി 58. ഡിസംബർ 5നകം അപേക്ഷിക്കുക. 95672 65311.

അസോഷ്യേറ്റ്

കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസോഷ്യേറ്റ് Iഒഴിവ്. കരാർ നിയമനം. ഡിസംബർ 1 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ ഡിസംബർ 5ന്. www.cmfri.org.in

സിവിൽ എൻജിനീയർ

പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിൽ സിവിൽ എൻജിനീയർ ഒഴിവ്. കരാർ നിയമനം. യോഗ്യത: സിവിൽ എൻജിനീയറിങ്. പ്രായപരിധി: 40. അർഹർക്ക് ഇളവ്. ഡിസംബർ 3നകം അപേക്ഷിക്കുക. വിലാസം: കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പാലക്കാട്.

ലക്ചറർ

അരൂർ കെൽട്രാക് പോളിടെക്നിക്കിൽ ടൂൾ ആൻഡ് ഡൈ വിഭാഗത്തിൽ ലക്ചറർ ഒഴിവ്. കരാർ നിയമനം. യോഗ്യത: ഒന്നാം ക്ലാസോടെ ബിടെക് മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനീയറിങ്. അഭിമുഖം ഡിസംബർ 3ന്.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Job Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com