പത്താം ക്ലാസോ അതിൽ കുറവു യോഗ്യതയുള്ളവരാണോ? ഗുരുവായൂർ ദേവസ്വത്തിലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Mail This Article
×
ഗുരുവായൂർ ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിലും ചുമർചിത്ര പഠന കേന്ദ്രത്തിലും അവസരം. കാവീട് ഗോകുലത്തിൽ പശുപാലകൻ തസ്തികയിലെ 4 ഒഴിവിലും പഠന കേന്ദ്രത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 6 നു ദേവസ്വം ഓഫിസിൽ എത്തണം.
യോഗ്യത:
∙പശുപാലകൻ: ഏഴാം ക്ലാസ് ജയം, 2 വർഷ ജോലിപരിചയം.
∙ഇൻസ്ട്രക്ടർ: പത്താം ക്ലാസ് ജയം, മ്യൂറൽ പെയിന്റിങ് ഡിപ്ലോമ, 5 വർഷ ജോലിപരിചയം.
വിശദവിവരങ്ങൾക്ക്: 0487-2556335.
English Summary:
Guruvayur Devaswom Vacancies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.