ആരോഗ്യകേരളത്തിൽ നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ബാങ്കിൽ ടെലികോളർ…നിരവധി ഒഴിവുകൾ.. ഒപ്പം അധ്യാപക അവസരങ്ങളും..
Mail This Article
ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ഇതാ അവസരവർഷം. നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ടെലികോളർ, റേഡിയോഗ്രഫർ ട്രെയിനി, ടെക്നിഷ്യന്‍ ഉൾപ്പെടെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ ഒരുപിടി അധ്യാപക ഒഴിവുകളിലും അവസരമുണ്ട്. യോഗ്യതകളറിയാം;
സ്റ്റാഫ് നഴ്സ്
ഇടുക്കി ആരോഗ്യകേരളത്തിൽ സ്റ്റാഫ് നഴ്സ്–പാലിയേറ്റീവ് കെയർ തസ്തികയിൽ ഒഴിവ്. യോഗ്യത: ജിഎൻഎം/ബിഎസ്‌സി നഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിൽ റജിസ്ട്രേഷൻ, 45 ദിവസത്തിൽ കുറയാത്ത ബിസിസിപിഎൻ സർട്ടിഫിക്കറ്റ്. പ്രായപരിധി: 40. ശമ്പളം: 20,500. ഒാൺലൈൻ അപേക്ഷ ഡിസംബർ 8 വരെ. www.arogyakeralam.gov.in
മൾട്ടി പർപ്പസ് വർക്കർ
കാസർകോട് നാഷനൽ ആയുഷ് മിഷനിൽ വിവിധ യൂണിറ്റുകളിൽ മൾട്ടി പർപ്പസ് വർക്കർ ഒഴിവ്. ഡിസംബർ 7 വരെ അപേക്ഷിക്കാം. http://nam.kerala.gov.in
ഡോക്ടർ
ഇടുക്കി നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 6 വരെ. യോഗ്യത: എംഡി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അല്ലെങ്കിൽ എംഡി/ ഡിഎൻബി/ ഡിസിപി പതോളജി, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. പ്രായപരിധി: 63. ശമ്പളം: 78,000. www.arogyakeralam.gov.in
റേഡിയോഗ്രഫർ ട്രെയിനി
എറണാകുളം കളമശേരി ഗവ. മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ റേഡിയോഗ്രഫർ ട്രെയ്നി ഒഴിവ്. അഭിമുഖം ഡിസംബർ 6ന് 11ന്.
അസിസ്റ്റന്റ്
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 8 വരെ അപേക്ഷിക്കാം. യോഗ്യത: സിവിൽ എൻജി./എൻവയൺമെന്റൽ എൻജി./വാട്ടർ റിസോഴ്സസ്/ ജിയോഇൻഫർ മാറ്റിക്സ് എൻജി./അനുബന്ധ വിഭാഗത്തിൽ ബിരുദം/ പിജി. പ്രായപരിധി: 31. ശമ്പളം: 20,000. www.iitpkd.ac.in
ടെലികോളര്‍
കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂരിലെ എച്ച്ഡിബി ബാങ്കിൽ ടെലികോളര്‍ ഒഴിവ്. അഭിമുഖം മീനാക്ഷിപുരം ജി-ടെക് കംപ്യൂട്ടർ എജ്യുഡ്യൂക്കേഷനില്‍ ഡിസംബര്‍ 7ന് 10 ന്. യോഗ്യത: ബിരുദം. ശമ്പളം 25,000. 62383 12497.
ടെക്നിഷ്യന്‍
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ ഒഴിവ്. താല്‍ക്കാലിക നിയമനം. അഭിമുഖം ഡിസംബര്‍ 6ന് 11ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക. യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ, ബിഎസ്‌സി റേനല്‍ ഡയാലിസിസ് ടെക്നോളജി, പാരാമെഡിക്കല്‍ റജിട്രേഷന്‍. പ്രായം:18-45. 0467-2217018.
അധ്യാപകർ
എറണാകുളം
∙കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. 82811 56816.
∙കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് അസിസ്റ്റന്റഅ പ്രഫസർ ഒഴിവ്. അഭിമുഖം ഡിസംബർ 6 നു 11 ന് കോളജ് അസോസിയേഷൻ ഒാഫിസിൽ.
∙പെരുമ്പാവൂർ മാറമ്പിള്ളി എംഇഎസ് കോളജിൽ ഇന്റഗ്രേറ്റഡ് കെമിസ്ട്രി വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഒാൺലൈനായി ഡിസംബർ 19 നകം അപേക്ഷിക്കണം. www.mesmarampally.org
മലപ്പുറം
∙താനൂര്‍ ഗവ. റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലിഷ് (സീനിയര്‍) തസ്തികയിൽ ഒഴിവ്. ദിവസവേതന നിയമനം. അസ്സല്‍ സർട്ടിഫിക്കറ്റു കളുമായി ഡിസംബര്‍ 9ന് 11ന് ഓഫിസില്‍ ഹാജരാവുക. 0494–2443141.
കാസര്‍കോട്
∙ഗവ. കോളജില്‍ ഫിസിക്സ് വിഷയത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനം. യോഗ്യത 55% മാര്‍ക്കോടെ പിജി/നെറ്റ്. നെറ്റ് യോഗ്യതക്കാരുടെ അഭാവത്തില്‍ 55% മാര്‍ക്കോടെയുള്ള പിജിക്കാരെ പരിഗണിക്കും. അഭിമുഖം ഡിസംബര്‍ 9ന് 1.30 ന്. 0499–4256027.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..