യോഗ്യത പ്ലസ്ടു, ശമ്പളം 27,900–63,700; ഹൈക്കോടതിയിൽ ജോലി നേടാം, ഒാൺലൈനായി അപേക്ഷിക്കൂ
Mail This Article
പ്ലസ്ടു, ഇംഗ്ലിഷ് ടൈപ്പിങ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം.
കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് IIതസ്തികയിലെ 12 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡയറക്ട് റിക്രൂട്മെന്റാണ്. ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙റിക്രൂട്മെന്റ് നമ്പർ: 14/2024, 15/2024.
∙യോഗ്യത: പ്ലസ്ടു/തത്തുല്യം, കെജിടിഇ (ഹയർ) ഇൻ ടൈപ്റൈറ്റിങ് (ഇംഗ്ലിഷ്).
∙പ്രായം: 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.
∙ശമ്പളം: 27,900–63,700.
∙തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടെസ്റ്റ്, ടൈപിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ.
∙അപേക്ഷിക്കേണ്ട വിധം: https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം റജിസ്ട്രേഷൻ നടത്തി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..