ADVERTISEMENT

റീജനൽ കാൻസർ സെന്റർ: 3 പ്രഫസർ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം:

∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം കോഴ്സുകാർക്ക് പരിചയം ആവശ്യമില്ല); 1,01,500-1,67,400.

∙റേഡിയോഡയഗ്‌നോസിസ്: മെഡിക്കൽ യോഗ്യതയും എംഡി റേഡിയോഡയഗ്‌നോസിസും 3 വർഷ അധ്യാപന/ റിസർച് പരിചയവും; 1,01,500-1,67,400. www.rcctvm.gov.in

മലബാർ കാൻസർ

സെന്ററിൽ ഫാക്കൽറ്റി

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ഡിസംബർ 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙പ്രഫസർ കം വൈസ് പ്രിൻസിപ്പൽ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം; 50ൽ താഴെ; 90,000.

∙പ്രഫസർ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം; 50ൽ താഴെ; 80,000.

∙മലബാർ കാൻസർ സെന്ററിൽ പ്രഫസർ (ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി/ റേഡിയോഡയഗ്‌നോസിസ്), അസിസ്റ്റന്റ് പ്രഫസർ (റെസ്പിരേറ്ററി മെഡിസിൻ /പൾമനോളജി, ന്യൂറോസർജറി/ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി/ റേഡിയോഡയഗ്‌നോസിസ്, ക്ലിനിക്കൽ ഹെമറ്റോളജി) തസ്തികകളിൽ ഒഴിവ്. സ്ഥിര നിയമനം. 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.mcc.kerala.gov.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Medical Faculty Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com