സ്റ്റൈപ്പൻഡ് 50,000, പരിശീലന ശേഷം 40,000-1,40,000 രൂപ ശമ്പളത്തിൽ റെഗുലർ നിയമനം; വമ്പൻ അവസരവുമായി കൊച്ചിൻ ഷിപ്യാർഡ്
Mail This Article
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വമ്പൻ അവസരം. എക്സിക്യൂട്ടീവ് ട്രെയിനിയുടെ 44 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും യോഗ്യതയും:
∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം.
∙ഐടി: കംപ്യൂട്ടർ സയൻസ്/ ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ ഐടിയിൽ പിജി.
∙എച്ച്ആർ: എംബിഎ എച്ച്ആർ അല്ലെങ്കിൽ എച്ച്ആർ സ്പെഷലൈസേഷനോടെയുള്ള ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ്/ ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പഴ്സനേൽ മാനേജ്മെന്റിൽ പിജി.
∙ഫിനാൻസ്: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒാഫ് ഇന്ത്യ/ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോസ്റ്റ് അക്കൗണ്ട്സ് ഒാഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷാ ജയം.
∙പ്രായപരിധി: 27.
∙സ്റ്റൈപൻഡ്: പരിശീലന സമയത്ത് 50,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് 40,000-1,40,000 രൂപ ശമ്പളത്തോടെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം.
∙ഫീസ്: 1000. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.
∙ തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ് ഒാൺലൈൻ ടെസ്റ്റ്, ഗ്രൂപ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ മുഖേന.
www.cochinshipyard.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...