ബിടെക്കുകാർക്ക് പട്ടികജാതി വികസന വകുപ്പിൽ അവസരം; അപേക്ഷ ഡിസംബർ 18 വരെ
Mail This Article
തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ ബിടെക്കുകാർക്ക് അവസരം. ഇ-ഗ്രാന്റ്സ് സ്കോളർഷിപ് പദ്ധതികളുടെ ബെനഫിഷ്യറി സപ്പോർട്ട് നൽകുന്നതിലേക്കായി 3 സപ്പോർട്ടിങ് എൻജിനീയർമാരുടെ താൽക്കാലിക നിയമനമാണ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. അവസാന തീയതി: ഡിസംബർ 18.
യോഗ്യത: ബിടെക് (കംപ്യൂട്ടർ സയൻസ്/ ഐടി), എംസിഎ/ എംഎസ്‌സി ഐടി/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്. പ്രായപരിധി: 35. ശമ്പളം: 22,290.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു മുകളിൽ ‘Application for Support Engineer’ എന്നെഴുതണം. ജോയിന്റ് ഡയറക്ടർ (വിദ്യാഭ്യാസം), പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം- 33.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...