ബിരുദക്കാരായ കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ ബ്ലോക്കുകളിൽ കോഒാർഡിനേറ്റർ അവസരം; 23 ഒഴിവ്
Mail This Article
കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക്
കോഓർഡിനേറ്റർ തസ്തികയിലേക്കു നിയമനം നടത്തുന്നു. ഒരു വർഷ കരാർ നിയമനം. 23+ ഒഴിവ്. ഡിസംബർ 20 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙ബ്ലോക്ക് കോഓർഡിനേറ്റർ- ഫാം ലൈവ്ലിഹുഡ്: വിഎച്ച്എസ്ഇ (അഗ്രി./ ലൈവ്സ്റ്റോക്ക്) കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം; 35; 20,000.
∙ബ്ലോക്ക് കോഓർഡിനേറ്റർ–എംഐഎസ്: ബിരുദം, കംപ്യൂട്ടർ അറിവ്; 25–40; 15,000.
∙ബ്ലോക്ക് കോഓർഡിനേറ്റർ–നോൺ ഫാം എൽഎച്ച്, എസ്ഐഎസ്ഡി, ഡിഡിയു–ജികെവൈ: പിജി, കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം; 35; 20,000.
∙ബ്ലോക്ക് കോഓർഡിനേറ്റർ–ഐബിസിബി–എഫ്ഐ, എംഐഎസ്: ബിരുദം, കംപ്യൂട്ടർ അറിവ്, കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം; 35; 15,000.
അപേക്ഷാഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലും www.kudumbashree.org എന്ന സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകർ ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും നൽകേണ്ടതാണ്. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും വെയ്റ്റേജിന്റേയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 0495–2373066.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...