യുവജന കമ്മീഷൻ ഓഫിസിൽ ഡ്രൈവർ, ഓഫിസ് അറ്റൻഡന്റ്, പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ; പത്താം ക്ലാസ് യോഗ്യതക്കാർക്കും ഉറപ്പുള്ള ജോലി, ഉടൻ അപേക്ഷിക്കൂ
Mail This Article
ഉടനെ അപേക്ഷിച്ചാൽ മികച്ച ജോലി തന്നെ സ്വന്തമാക്കാം. പത്താം ക്ലാസ് വരെ യോഗ്യതയുള്ളവർക്കും ഉയർന്ന യോഗ്യതക്കാർക്കും അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കാം.
തസ്തികകളും, യോഗ്യതകളുമറിയാം;
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്
യുവജന കമ്മീഷൻ ഓഫിസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ് ഒഴിവ്. അഭിമുഖം ഡിസംബർ 21നു തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്ത്. ഒരു വർഷ കരാർ നിയമനം.
യോഗ്യത:
∙ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്: പത്താം ക്ലാസ്/തത്തുല്യം, ഡ്രൈവിങ് ലൈസൻസ്. ∙ഓഫിസ് അറ്റൻഡന്റ്: പത്താം ക്ലാസ് ജയം.
രാവിലെ റജിസ്ട്രേഷൻ ഉണ്ടായിരിക്കും. 0471–2308630.
വാച്ച്മാൻ
കണ്ണൂർ ആർടിഒയുടെ കീഴിലെ തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിൽ നിയമനം. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. പ്രായപരിധി: 50. കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷ ഡിസംബർ 21 നകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ ലഭിക്കണം.
ഫെലോ
തൃശൂർ പീച്ചി കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 23 ന്. യോഗ്യത: എംഎസ്‌സി ബയോടെക്നോളജി/ ബോട്ടണി. പ്രായം (1.1.24 ന്): 36 വയസ്സ്. ഫെലോഷിപ്: 37,000-42,000. www.kfri.res.in
ഫിറ്റര്‍
മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫിറ്റര്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബര്‍ 21നു 10.30ന്. ഗവ. അംഗീകൃത ഐടിഐ ഫിറ്റര്‍ ട്രേഡ് ജയം, ഒരു വര്‍ഷ പരിചയം. പ്രായപരിധി: 45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാർഡ് സഹിതം ഹാജരാവുക.
മേട്രൺ കം റസിഡന്റ് ട്യൂട്ടർ
കണ്ണൂർ കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിരുദം, ബിഎഡ്. ഡിസംബർ 20 ന് 2നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഹാജരാവുക. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 0497–2700596.
സിവിൽ എൻജിനീയർ
ലൈഫ് മിഷനിൽ സിവിൽ എൻജിനീയർ ഒഴിവിൽ കരാർ നിയമനം. ശമ്പളം: 60,000. തദ്ദേശ സ്വയംഭരണ വകുപ്പ്/മറ്റ് വകുപ്പുകളിൽ നിന്നോ സൂപ്രണ്ടിങ് എൻജിനീയർ പദവിയിൽ കുറയാതെ വിരമിച്ചവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ ഡിസംബർ 20 നകം ഇ–മെയിൽ (lifemissionkerala@gmail.com) ചെയ്യുക.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..