അപേക്ഷിക്കാൻ വൈകല്ലേ! മാനേജർ/എക്സിക്യൂട്ടീവ്, കെയർ ടേക്കർ, അസിസ്റ്റന്റ് ഉൾപ്പെടെ നിരവധി അവസരങ്ങൾ
Mail This Article
ലൈഫ് സയൻസസ് പാർക്ക്
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡറിയായ തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ് പ്രൈവറ്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് അവസരം. ഒാരോ ഒഴിവു വീതം. കരാർ നിയമനം. ഡിസംബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത, പ്രായപരിധി, ശമ്പളം:
∙അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ്): എംബിഎ, 5 വർഷ പരിചയം; 35; 50,000.
∙ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: എംബിഎ മാർക്കറ്റിങ്, 2 വർഷ പരിചയം; 30; 30,000. https://cmd.kerala.gov.in
ആയുഷ് മിഷൻ
നാഷനൽ ആയുഷ് മിഷനു കീഴിൽ ഇടുക്കിയിൽ കെയർ ടേക്കർ, തെറപ്പിസ്റ്റ് (പുരുഷൻ) തസ്തികകളിൽ 3 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഡിസംബർ 27 ന്, തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ.
യോഗ്യത:
∙കെയർ ടേക്കർ: ജിഎൻഎം നഴ്സിങ്, കേരള നഴ്സിങ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ റജിസ്ട്രേഷൻ.
∙തെറപ്പിസ്റ്റ് (പുരുഷൻ): ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ് ജയം.
∙ശമ്പളം: 14,700.
പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 23 വരെ അപേക്ഷിക്കാം.
∙ഐസറിൽ റിസർച് അസോഷ്യേറ്റ്-I തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. ഡിസംബർ 20 വരെ അപേക്ഷിക്കാം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..