ഇന്‍സ്ട്രക്ടര്‍, ടൗൺ പ്ലാനർ, ടെക്‌നിഷ്യൻ, മാനേജര്‍… ഒട്ടേറെ ഒഴിവുകൾ, യോഗ്യതകൾ അറിയാം!
Mail This Article
ഇന്‍സ്ട്രക്ടര്‍, ടൗൺ പ്ലാനർ, ടെക്‌നിഷ്യൻ, മാനേജര്‍ ഉൾപ്പെടെ തസ്തികകളിൽ അവസരം. കരാർ/താൽക്കാലിക നിയമനങ്ങളാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക.
തസ്തികകളും യോഗ്യതകളും;
ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ വയലാര്‍ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ എയര്‍ കണ്ടീഷനിങ് ടെക്നിഷ്യന്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്. യോഗ്യത: ആര്‍എസിടി ട്രേഡില്‍ എന്‍സിടി/ എന്‍എസി/മെക്കാനിക്കല്‍ ഡിപ്ലോമ/മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം, ജോലിപരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 23 നു 11 ന് ഹാജരാവുക. 0478–2813035, 94472 44548.
ടൗൺ പ്ലാനർ
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള ഒരു ടൗൺ പ്ലാനർ തസ്തികയിൽ കരാർ നിയമനം. അപേക്ഷ ഡിസംബർ 28 നകം ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം, പി.ഒ, തിരുവനന്തപുരം–10. www.trida.kerala.gov.in
ട്രെയിനർ, അസിസ്റ്റന്റ്
പാലക്കാട് ജില്ലയിലെ 12 സ്കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെൻ്റ് സെൻ്ററുകളിൽ സ്‌കിൽ സെൻ്റർ ട്രെയിനർ, അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം. അപേക്ഷ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഓഫിസിൽ ഡിസംബർ 23 നകം ലഭിക്കണം. 0491–2505995, https://ssakerala.in
ടെക്‌നിഷ്യൻ
തിരുവനന്തപുരം ഐഎച്ച്ആർഡി റീജനൽ സെന്ററിലെ പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്‌നിഷ്യൻ ഒഴിവ്. കരാർ നിയമനം. യോഗ്യത: കംപ്യൂട്ടർ/ഇലക്ട്രോണിക് 3 വർഷ എൻജിനീയറിങ് ഡിപ്ലോമ/ ബിഎസ്‌സി/ഐടിഐ/ വിഎച്ച്എസ്‌സി. ഡിസംബർ30വരെ ഓൺലൈനായി അപേക്ഷിക്കാം. 0471-2550612. https://pmdamc.ihrd.ac.in/
ടെക്നിക്കല്‍ മാനേജര്‍
ജലനിധി മലപ്പുറം മേഖല ഒാഫിസിൽ ടെക്നിക്കല്‍ മാനേജര്‍ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിടെക് സിവില്‍/മെക്കാനിക്കല്‍ എൻജിനീയറിങ്, കുടിവെള്ള പ്രോജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നിവയില്‍ 8 വര്‍ഷ പരിചയം. സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30നു 11ന് മലപ്പുറം റീജനല്‍ പ്രോജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ ഹാജരാവുക. 0483–2738566, 82811 12214.
റേഡിയോഗ്രഫര്‍ ട്രെയിനി
തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളജില്‍ താല്‍ക്കാലിക റേഡിയോഗ്രഫര്‍ ട്രെയിനി നിയമനം. അഭിമുഖം ഡിസംബര്‍ 23 നു 11 ന്. അപേക്ഷകര്‍ക്ക് ഡിആര്‍ആര്‍ടി/ ഡിആര്‍ടി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. ശമ്പളം: 5000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..