യോഗ്യതകളുണ്ട്, അവസരങ്ങളില്ലെന്നാണോ? ഏത് യോഗ്യതക്കാർക്കും ജോലി കണ്ടെത്താം; നിരവധി ഒഴിവുകൾ
Mail This Article
വിവിധ ജില്ലകളിലെ ഒഴിവുകളും യോഗ്യതകളും ഇതാ! താൽക്കാലിക നിയമനങ്ങളാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം വേഗം അപേക്ഷിക്കൂ.
സ്റ്റാഫ് നഴ്‌സ്
കൽപറ്റ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം. അഭിമുഖം ഡിസംബർ 30നു 10നു സൂപ്രണ്ട് ഓഫിസിൽ. 0493–5240264.
ജൂനിയർ നഴ്സ്
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ മൈക്രോബയോളജി വിഭാഗത്തിലെ പ്രോജക്ടിൽ ജൂനിയർ നഴ്സ് ഒഴിവ്. കരാർ നിയമനം. യോഗ്യത: അംഗീകൃത4 വർഷ നഴ്സിങ് ബിരുദം. സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഡിസംബർ 31നു 11ന് കോളജ് പ്രിൻസിപ്പൽ ഒാഫിസിൽ ഹാജരാവുക. 0471-2528855, 2528055.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
വയനാട് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ 31നു 11ന്. യോഗ്യത: ഡിസിഎ, പിജിഡിസിഎ.
കംപ്യൂട്ടർ പ്രോഗ്രാമർ
പരീക്ഷാ കമ്മീഷണർ ഒാഫിസിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കംപ്യൂട്ടർ പ്രോഗ്രാമർമാരുടെ ഒഴിവ്. കരാർ നിയമനം. യോഗ്യത: റെഗുലർ, ഫുൾടൈം എംടെക് (ഐടി/ സിഎസ്)/ എംസിഎ/ എംഎസ്‌സി (ഐടി/ സിഎസ്), ബിടെക് (ഐടി/ സിഎസ്, 3വർഷ പ്രവൃത്തിപരിചയം. പ്രായപരിധി: 50. അപേക്ഷ ഡിസംബർ 31 നകം ഇ-മെയിൽ (secy.cge@kerala.gov.in, supdtd.cge@kerala.gov.in) ചെയ്യുക. https://pareekshabhavan.kerala.gov.in
ഫാർമസിസ്റ്റ്
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 30 ന്. യോഗ്യത: ബിഫാമും ഒരു വർഷ പരിചയവും അല്ലെങ്കിൽ ഡിഫാമും 3 വർഷ പരിചയവും. പ്രായപരിധി: 25. ശമ്പളം: 30,000. www.mcc.kerala.gov.in
അസി. പ്രഫസർ
മാനന്തവാടി വയനാട് ഗവ. എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസി. പ്രഫസറുടെ താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ31നു 9.30ന്.
ഫാക്കൽറ്റി
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ പാർട് ടൈം ഫാക്കൽറ്റി ഒഴിവ്. ഹിന്ദി, മലയാളം, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഒാരോ ഒഴിവു വീതം. താൽക്കാലിക നിയമനം. ഡിസംബർ 27 വരെ അപേക്ഷിക്കാം.
∙എൻഐടിയിലെ ബയോസയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 31 വരെ അപേക്ഷിക്കാം.
∙എൻഐടിയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 28 വരെ അപേക്ഷിക്കാം. www.nitc.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..