സിവിൽ എക്സൈസ് ഓഫിസർ, ഫയർ വുമൺ, കേരഫെഡ് ഡ്രൈവർ ഉൾപ്പെടെ 38 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം ഉടൻ
Mail This Article
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ–ട്രെയിനി (നേരിട്ടും തസ്തികമാറ്റം വഴിയും), വനം–വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ (കൊല്ലം, പത്തനംതിട്ട) വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ–ട്രെയിനി, കേരഫെഡിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്–മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ (ജനറൽ, സൊസൈറ്റി വിഭാഗം), ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ (വിവിധ ജില്ലകൾ) സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 ഉൾപ്പെടെ 38 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലാണു വിജ്ഞാപനം പ്രസിദ്ധീകരിക്കുക. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾ അടുത്ത ലക്കം തൊഴിൽവീഥിയിൽ.
ജനറൽ (സംസ്ഥാനതലം)
മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി), ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസർ (തസ്തികമാറ്റം വഴി), കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ജൂനിയർ ലക്ചറർ ഇൻ സ്കൾപ്ചർ, സാമൂഹികനീതി വകുപ്പിൽ നഴ്സറി ടീച്ചർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ, പാംഗർ ഇൻസ്ട്രക്ടർ.
ജനറൽ (ജില്ലാതലം)
വിദ്യാഭ്യാസ വകുപ്പിൽ (തിരുവനന്തപുരം) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്), തിരുവനന്തപുരം ജില്ലയിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ (വിവിധ ജില്ലകൾ) വർക് സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്), എൻസിസി വകുപ്പിൽ (എറണാകുളം) ബോട്ട് കീപ്പർ (വിമുക്തഭടന്മാർ/ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചവരിൽനിന്നു മാത്രം).
എൻസിഎ (സംസ്ഥാനതലം)
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്–2 (എസ്‌സിസിസി), കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫിസർ–സൊസൈറ്റി കാറ്റഗറി (ഈഴവ/തിയ്യ/ബില്ലവ).
എൻസിഎ ജില്ലാതലം
വിദ്യാഭ്യാസ വകുപ്പിൽ (തൃശൂർ) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സിസിസി), ഇടുക്കി ജില്ലയിൽ യുപി സ്കൂൾ ടീച്ചർ തമിഴ് മീഡിയം (എസ്ഐയുസി നാടാർ, ധീവര, ഈഴവ/തിയ്യ/ബില്ലവ), ഭാരതീയ ചികിത്സാ വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദം (എസ്‌സിസിസി), ഭാരതീയ ചികിത്സാ വകുപ്പിൽ (തിരുവനന്തപുരം, കണ്ണൂർ) നഴ്സ് ഗ്രേഡ്–2 ആയുർവേദം (മുസ്‌ലിം), വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ, ധീവര, വിശ്വകർമ, എസ്‌സി), മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി), കോഴിക്കോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി), കാസർകോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി), വിവിധ ജില്ലകളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്ടി), തൃശൂർ ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽസി/എഐ), കാസർകോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (എൽസി/എഐ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (ആലപ്പുഴ) ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി വിമുക്തഭടന്മാർ (എസ്‌സി), ആരോഗ്യ വകുപ്പിൽ (ആലപ്പുഴ) ഫീൽഡ് വർക്കർ (എസ്‌സിസിസി).
ഫയർ വുമൺ: ആദ്യ വിജ്ഞാപനത്തിലെ ഒഴിവു നികത്താൻ വീണ്ടും വിജ്ഞാപനം
ഫയർ വുമൺ തസ്തികയിൽ 3 വർഷത്തിനിടെ രണ്ടു വിജ്ഞാപനങ്ങളായി. 2020 നവംബർ 16നായിരുന്നു ആദ്യ വിജ്ഞാപനം.
പ്രിലിമിനറി, മെയിൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ, നീന്തൽ പരീക്ഷ എന്നിവയ്ക്കുശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ മാർച്ചിൽ. 100 ഒഴിവാണു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, റാങ്ക് ലിസ്റ്റിൽ ആവശ്യത്തിന് ആളെ ഉൾപ്പെടുത്താതിരുന്നതിനാൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഒഴിവുകൾ പൂർണമായി നികത്താൻ കഴിഞ്ഞത്.
കൊല്ലത്തെ റാങ്ക് ലിസ്റ്റായിരുന്നു ഏറെ വിചിത്രം. ഇവിടെ 5 ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ഒരാൾ മാത്രം. പത്തനംതിട്ട ജില്ലയിലും 5 ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും 4 പേർക്കേ നിയമന ശുപാർശ നൽകാൻ കഴിഞ്ഞുള്ളൂ. ഈ 2 ജില്ലകളിലേക്കാണ് ഇപ്പോൾ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ റിപ്പോർട്ട് െചയ്ത ഒഴിവുകൾ ബാക്കിയായ മറ്റു ജില്ലകളിൽ എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരഫെഡ് ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്: ആദ്യ വിജ്ഞാപനം
കേരഫെഡിൽ ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) തസ്തികയിലേക്ക് ആദ്യമായാണു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ഇതിലെ ജനറൽ, സൊസൈറ്റി വിഭാഗം കാറ്റഗറികളിലേക്ക് നിയമനം നടത്തുണ്ട്. ഒഴിവുകൾ 2.
യോഗ്യത: ഏഴാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ലൈറ്റ് ഡ്യൂട്ടി, ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഒാടിക്കാൻ 3 വർഷമായി നിലവിലുള്ള ഡ്രൈവേഴ്സ് ബാഡ്ജോടുകൂടിയ സാധുവായ ഡ്രൈവിങ് ലൈസൻസ്.
സിവിൽ എക്സൈസ് ഓഫിസർ: ലിസ്റ്റ് വന്നയുടൻ പുതിയ വിജ്ഞാപനം
സിവിൽ എക്സൈസ് ഓഫിസർ തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കകം അടുത്ത വിജ്ഞാപനം വരികയാണ്.
2019 ഡിസംബർ 31ന് ആയിരുന്നു ഈ തസ്തികയുടെ മുൻ വിജ്ഞാപനം. കഴിഞ്ഞ ജൂൺ 19 മുതൽ ഓഗസ്റ്റ് 10 വരെയുള്ള വിവിധ തീയതികളിലായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെ ജില്ലകളിൽ ഒന്നാം ഘട്ട നിയമന ശുപാർശയും പൂർത്തിയായി.
നിയമനനില: പത്തനംതിട്ട–25, ആലപ്പുഴ–18, കോട്ടയം–31, ഇടുക്കി–30, എറണാകുളം–41, തൃശൂർ–37, പാലക്കാട്–29, മലപ്പുറം–20, കോഴിക്കോട്–9, വയനാട്–12, കണ്ണൂർ–13.
ഫാർമസിസ്റ്റ്: മുൻ വിജ്ഞാപനം വന്നത് 2019ൽ
ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 മുൻ വിജ്ഞാപനം 2019 ഡിസംബർ 31നായിരുന്നു. 2021 നവംബർ 8 മുതൽ 2022 ജനുവരി 27 വരെയുള്ള വിവിധ തീയതികളിലായി റാങ്ക് ലിസ്റ്റ് നിലവിൽ വന്നു.
ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് കൊല്ലം, കോഴിക്കോട് ജില്ലകളിൽ–25 വീതം. കുറവ് പാലക്കാട് ജില്ലയിൽ–2. മറ്റു ജില്ലകളിലെ നിയമനനില: തിരുവനന്തപുരം–3, പത്തനംതിട്ട–13, ആലപ്പുഴ–20, കോട്ടയം–10, ഇടുക്കി–7, എറണാകുളം–22, തൃശൂർ–5, മലപ്പുറം–15, വയനാട്–10, കണ്ണൂർ–9, കാസർകോട്–10.