ADVERTISEMENT

ന്യൂസീലൻഡിലേക്കു നടക്കുന്ന അനധികൃത നഴ്സിങ് റിക്രൂട്മെന്റിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കോംപിറ്റെൻസി അസസ്മെന്റ് പ്രോഗ്രാമിനും (CAP), നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുള്ള നഴ്സിങ് പ്രഫഷനലുകൾ വിസിറ്റിങ് വീസയിൽ അനധികൃതമായി ന്യൂസീലൻഡിലെത്തുന്നതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വിസിറ്റിങ് വീസയ്ക്ക് ഏജന്റുമാർ വലിയ തുകയാണ് ഈടാക്കുന്നത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷവും അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടു നേരിടുന്നുവെന്ന് ഒട്ടേറെപ്പേർ വെല്ലിങ്ടണിലെ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണു വ്യാജ റിക്രൂട്മെന്റിനെതിരെ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മിഷണർമാർക്കു കത്ത് നൽകിയത്. കോവിഡിനെത്തുടർന്ന് ന്യൂസീലൻഡിലുണ്ടായിരുന്ന നഴ്സിങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിച്ചു കഴിഞ്ഞെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും എംബസി ഓർമിപ്പിച്ചു.

തട്ടിപ്പ് തിരിച്ചറിയാം, ഇങ്ങനെ…

ന്യൂസീലൻഡിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും അറിയാൻ pol.wellington@mea.gov.in എന്ന ഇ–മെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെടാം. റിക്രൂട്മെന്റ് ഏജൻസിയുടെ ആധികാരികത ഉറപ്പാക്കാൻ ഇ–മൈഗ്രേറ്റ് (https://emigrate.gov.in) പോർടൽ സന്ദർശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇമെയിലുകൾ വഴിയും 0471 2721547 എന്ന ഹെൽപ്‌ലൈൻ നമ്പറിലും അറിയിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT