Activate your premium subscription today
ഒന്നിനു പിറകെ ഒന്നായി സബ് ഇൻസ്പെക്ടർ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് പിഎസ്സി ‘കാര്യക്ഷമത’ തെളിയിക്കുമ്പോൾ വഴിയാധാരമാകുന്ന ഉദ്യോഗാർഥികളുടെ അവസ്ഥകൂടി ബന്ധപ്പെട്ടവർ പരിശോധിക്കണം. ഒരു റാങ്ക് ലിസ്റ്റും ഒരു വിജ്ഞാപനവും നിലനിൽക്കെ ഡിസംബർ 30ന് വീണ്ടും പുതിയ എസ്ഐ വിജ്ഞാപനം ഇറക്കുന്നവർ, ഇതുവരെ റിപ്പോർട്ട്
നിശ്ചയദാർഢ്യക്കാർക്ക് (ഭിന്നശേഷിക്കാർ) സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് അബുദാബിയിലെ പുതിയ ഫുഡ് പാക്കേജിങ് സെന്റർ. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ആണ് അൽബഹിയയിലെ പുതിയ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുക. പഴങ്ങൾ, പച്ചക്കറികൾ, പാൽ, കോഴി, മത്സ്യം, തേൻ തുടങ്ങിയ ഉൽപന്നങ്ങൾ ശേഖരിച്ച്,
യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ഏതു പരാതിയും ഇനി നേരിട്ട് കേന്ദ്ര സർക്കാരിനെ അറിയിക്കാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ (എംജിഎൻആർഇജിഎ) തൊഴിലാളികൾ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കൊപ്പം വേതനം ലഭിക്കാത്തതുമായി
ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ആയിരിക്കണം പുതിയ തൊഴിൽ വീസ നൽകേണ്ടതെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം എല്ലാ കമ്പനികൾക്കും നിർദേശം നൽകി. നിലവിലെ വീസ പുതുക്കുമ്പോഴും നിബന്ധന ബാധകമാണ്. രാജ്യം മുഴുവൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ജനുവരി 1ന് ഉത്തരവ് പ്രാബല്യത്തിൽ വരും.
‘ഹലോ... എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണ്. സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നിങ്ങൾക്കു ജോലി ശരിയായിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും ഉടൻ ഈ നമ്പറിലേക്കു വാട്സാപ് ചെയ്യണം’. ഇങ്ങനെയൊരു കോൾ നിങ്ങൾക്കു വന്നേക്കാം, ശ്രദ്ധിക്കുക പിന്നിൽ തട്ടിപ്പു സംഘങ്ങളാകും. സംസ്ഥാനത്തെ ഉദ്യോഗാർഥികളുടെ
കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാഴ്ചക്കാരാക്കി, ഭരണാധികാരം ഉപയോഗിച്ചു നടത്തിയ ഒരു ആശ്രിതനിയമനം സുപ്രീം കോടതി റദ്ദാക്കിയത് അടുത്ത ദിവസമാണ്. സർക്കാർ ജീവനക്കാരനല്ലാത്ത ഒരാളുടെ മകനു നൽകിയ ആശ്രിതനിയമനം റദ്ദാക്കിയ വിധി സർക്കാരിനേറ്റ മുഖത്തടിതന്നെയായിരുന്നു. ചെങ്ങന്നൂരിലെ മുൻ എംഎൽഎ
ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക തസ്തികയുടെ അടിസ്ഥാന യോഗ്യതയിൽ ഭേദഗതി വരുത്തി വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കിയതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർഥികൾ. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ പിജി ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാൻ കഴിയുംവിധം യോഗ്യതയിൽ ഇളവു വരുത്തിയതിനെതിരെ അധ്യാപക
കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് (18/2023) സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 17ന് 10.30ന് തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ടു ഹാജരാകണം. സമയപരിധി നീട്ടിനൽകില്ല.
ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. 2024-25 അക്കാദമിക് വർഷം മുതൽ കേരളത്തിലെ എല്ലാ
ഐസിഡിഎസിന്റെ കീഴിലെ സൂപ്പർവൈസർ തസ്തികയിലേക്ക് എസ്എസ്എൽസിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ള അങ്കണവാടി ജീവനക്കാർക്കു സംവരണം ചെയ്തിരിക്കുന്ന 29% ക്വോട്ടയിൽ നിന്നു ബിരുദമുള്ളവരെ ഒഴിവാക്കാൻ ഹൈക്കോടതി പിഎസ്സിക്കു നിർദേശം നൽകി. പ്രവൃത്തി പരിചയമുള്ള ബിരുദമില്ലാത്ത അങ്കണവാടി ജീവനക്കാർക്കു
എല്ലാ സർക്കാർ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്താൻ മന്ത്രിസഭയുടെ തീരുമാനം. വിരമിക്കുന്നതിന് ഒരു മാസം മുൻപ് അച്ചടക്ക നടപടികൾ പൂർത്തിയാക്കാനും കേരള സർവീസ് ചട്ടങ്ങളും സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കാനും തീരുമാനിച്ചു.
രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ മുപ്പതു ശതമാനത്തോളം അധ്യാപകതസ്തികകളും 50 ശതമാനത്തോളം അനധ്യാപകതസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായുള്ള വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നതാണ്. ഉന്നതബിരുദം നേടിയ പതിനായിരങ്ങൾ ജോലിക്കായി കാത്തിരിക്കുന്ന രാജ്യത്താണ്, ഇത്രയേറെ മികച്ച അവസരങ്ങൾ നികത്താതെ കിടക്കുന്നത്. ഷാഫി
കേന്ദ്ര സർക്കാരിന്റെ ‘ഇ–ശ്രം’ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ 10,000 ഡ്രൈവർമാർ സ്പെഷൽ ബോണസ് വാഗ്ദാനവുമായി ഊബർ. തൊഴിലാളി ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഊബറിൽ ജോലി ചെയ്യുന്ന ഡ്രൈവർക്ക് സഹായഹസ്തവുമായി കമ്പനിയുടെ പുതിയ പ്രഖ്യാപനം. രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ഡേറ്റ ബേസ് തയാറാക്കുന്നതിനും സർക്കാർ
പണം മുൻകൂറായി കൊടുത്ത ശേഷം ജീവനക്കാരന്റെ കാലിൽ ചങ്ങലയിട്ട് ജോലി ചെയ്യിപ്പിച്ച ഹോട്ടലുടമയ്ക്കെതിരെ കേസ്. കർണാടകയിലെ ബെളഗാവിയിൽ കിട്ടൂരിലെ വഴിയോര ഭക്ഷണശാലയിലെ 26 വയസ്സുകാരനാണ് കാലിൽ ചങ്ങലയുമായി പാചകം ചെയ്യുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തത്. ഇക്കാര്യം ഭക്ഷണം കഴിക്കാനെത്തിയരുടെ ശ്രദ്ധയിൽപെട്ടതോടെ
പണി ചെയ്യാൻ ഇടം കിട്ടാതെ തൊഴിലുറപ്പു തൊഴിലാളികൾ പ്രതിസന്ധിയിൽ. ഒരു പുരയിടത്തിലെ ജോലി പൂർത്തിയായാൽ പിന്നീടുള്ള വർഷങ്ങളിൽ അവിടെ ജോലി ചെയ്യാനാകില്ലെന്നതാണ് പണി തീർന്നു പോകുന്നതിനു കാരണം. ഇക്കാരണത്താൽ തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കർഷകർക്ക്
ഗാസ യുദ്ധത്തിനിടെയിലും ഇസ്രയേലിൽ ജോലി തേടി പോയത് 12000 ഇന്ത്യക്കാർ. ഈ വർഷം മാത്രം ജോലിയ്ക്കായി 6365 പേർ ഇസ്രയേലിലെത്തിയതായി വിദേശകാര്യമന്ത്രാലയം. 32,000 ഇന്ത്യക്കാർ ഇസ്രയേലിൽ ജോലി ചെയ്യുന്നതായാണ് ഒക്ടോബർ വരെയുള്ള കണക്ക്. എന്നാൽ യുദ്ധം കൊടുമ്പിരികൊണ്ട ഈ വർഷം ജോലി തേടിപ്പോയവരുടെ എണ്ണത്തിൽ 38%
വിവിധ വകുപ്പുകളിൽ ക്ലാർക്ക് (മുൻപത്തെ എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റുകൾ തയാറാക്കുന്ന നടപടി പിഎസ്സി ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിസ്റ്റുകളാണിവ എന്നതിനാൽ, ആളെക്കുറയ്ക്കാതെ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ ജാഗ്രത പുലർത്തണം. ലിസ്റ്റുകൾ വെട്ടിയൊതുക്കുന്ന സമീപകാല
ഓൺലൈൻ സൈറ്റുകളിലെ തൊഴിലവസര വാർത്തകൾ കണ്ട് പണമയയ്ക്കാൻ വരട്ടെ, പലതും വ്യാജമായിരിക്കും! സ്കൂളുകളിലെ അധ്യാപക ഒഴിവുകളുടെ പരസ്യം കണ്ട് പണമയച്ച നാനൂറോളം യുവതികളാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞദിവസം പ്രതി പൊലീസിന്റെ പിടിയിലായപ്പോഴാണ് ഏജൻസി ഫീസ് എന്ന പേരിൽ ഓരോരുത്തരിൽനിന്നും 500 മുതൽ 1000 രൂപ വരെ ഓൺലൈനായി
3 വർഷത്തെ ബിരുദ കോഴ്സ് രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കാം, 4 വർഷ കോഴ്സ് ഇനി 3 വർഷം കൊണ്ടും. ഇതിനായുള്ള പദ്ധതി തയാറാക്കുകയാണ് യുജിസി. ബിരുദ കോഴ്സുകൾ നിശ്ചിത കാലയളവിനു മുൻപു പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യുജിസി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചെന്നാണു വിവരം.
ആദ്യ വർഷം ശമ്പളമില്ല, രണ്ടാം വർഷം മുതൽ 50 ലക്ഷം വരെ ശമ്പളം! കൂലിയില്ലാ വേല ചെയ്യാൻ റെഡിയാണോ? എങ്കിൽ നേരെ സൊമാറ്റൊയിലേക്കു പോരൂയെന്നു സിഇഒ ദീപിന്ദർ ഗോയൽ. ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊയിലെ ചീഫ് ഓഫ് സ്റ്റാഫിന്റെ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആദ്യവർഷം ശമ്പളം ഇല്ല. കൂടാതെ അപേക്ഷാ ഫീസായി 20 ലക്ഷം
വിദ്യാർഥികളുടെ പാർടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ. ഓഫ് ക്യാംപസ് ജോലി ആഴ്ചയിൽ ഇനി 24 മണിക്കൂർ മാത്രം എന്നതാണ് പുതിയ വ്യവസ്ഥ. ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് കാനഡ സർക്കാരിന്രെ പുതിയ നിബന്ധനകൾ ബാധകമകുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ക്യാംപസിനു വെളിയിലെ ജോലി
പിഎം ഇന്റേൺഷിപ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 30നു മുൻപ് അതതു കമ്പനികളിൽ ചേരണമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കും. സന്ദേശം ലഭിക്കുന്നവർ 2 ദിവസത്തിനകം തീരുമാനമെടുക്കണം. ഒറ്റത്തവണ സാമ്പത്തിക സഹായമായ 6,000 രൂപ ലഭിക്കണമെങ്കിൽ നവംബർ 30നു മുൻപ് കമ്പനികളിൽ
ഇംഗ്ലിഷ് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ നിയമനക്കാര്യം വീണ്ടും വീണ്ടും കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്താണ്? സ്ഥിരം തസ്തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുവന്ന സർക്കാർ, അനുകൂല നടപടി തേടി ഉദ്യോഗാർഥികളെയും കോടതി കയറാൻ
ഐഫോൺ നിർമാണരംഗത്ത് 20,000 തൊഴിലവസരം കൂടി സൃഷ്ടിക്കുമെന്ന് ഫോക്സ്കോൺ. 1,792 കോടി രൂപ മുതൽമുടക്കിൽ ശ്രീപെരുംപുത്തൂരിലെ പ്ലാന്റ് വിപുലീകരിക്കാനാണ് ആപ്പിൾ ഐ ഫോൺ കരാർ നിർമാതാക്കളായ ഫോക്സ്കോൺ പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ 20,000 തൊഴിലവസരത്തിനു വഴിയൊരുങ്ങും. വിപുലീകരണ പ്രവർത്തനങ്ങൾക്കായി കമ്പനി
ഉന്നതപഠനത്തിനായി 2023–24 ൽ യുഎസ് തിരഞ്ഞെടുത്തത് 3,30,000 ഇന്ത്യൻ വിദ്യാർഥികൾ. 2009 നു ശേഷം ആദ്യമായാണ് ഇത്രയേറെ പേർ യുഎസിലേക്ക് എത്തുന്നത്. ബിരുദാനന്തര ബിരുദത്തിനെത്തിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 19% വർധനവാണുള്ളത്. പിജി പഠനത്തിനു മാത്രം 1,97,000 വിദ്യാർഥികളെത്തി. ബിരുദപഠനത്തിനായി 36,000
പ്രധാനപ്പെട്ട 14 തൊഴിലിടങ്ങളിൽ നിർബന്ധ സ്വദേശിവൽക്കരണം നടപ്പാക്കി യുഎഇ. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കണ മെന്നാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിയമനം ഡിസംബർ 31 നകം നടപ്പാക്കിയില്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്നും മന്ത്രാലയം കമ്പനികൾക്ക്
പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്സിഇആർടി, എൻസിഇആർടി
നിയമന വിഷയത്തിൽ നിലപാടു മാറ്റിയ കേരള പിഎസ്സിക്കു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കേരള ജല അതോറിറ്റിയിൽ 2012ലെ എൽഡി ക്ലാർക്ക് നിയമന യോഗ്യത സംബന്ധിച്ച നിലപാടിൽ ചാഞ്ചാട്ടം നടത്തിയെന്നു വിമർശിച്ച കോടതി, ഇതു ഭാവിയിൽ പിഎസ്സിക്കു പാഠമാകണമെന്നും ചൂണ്ടിക്കാട്ടി. 145 ഒഴിവിലേക്കുള്ള 2012ലെ വിജ്ഞാപനവുമായി
ഉദ്യോഗാർഥിയുടെ ജാതി സംബന്ധിച്ചു സംശയമുണ്ടായാൽ അന്വേഷണം നടത്താനും ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാനും പിഎസ്സിക്ക് അധികാരമില്ലെന്നു ഹൈക്കോടതി ഉത്തരവ്. തട്ടിപ്പിലൂടെയാണു ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്നു സംശയം തോന്നിയാൽ റവന്യു വകുപ്പിനോ ബന്ധപ്പെട്ട ഏജൻസിക്കോ വിഷയം കൈമാറുകയാണു ചെയ്യേണ്ടതെന്നും
‘ജോലിക്കു പോയാൽ വീട്ടിലെ കാര്യങ്ങൾ ആരുനോക്കും?’ പഠിപ്പും കഴിവുമുണ്ടായിട്ടും ഈ ചോദ്യം കേൾക്കേണ്ടി വരുന്ന സ്ത്രീകൾ ഇന്നും ധാരാളമാണ്. വീടിനകത്ത് കഴിയേണ്ടവർ, കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടവർ ഇങ്ങനെ പോകുന്നു സ്ത്രീകൾ എടുത്തണിയേണ്ട 'ടാഗു'കളുടെ നീണ്ട നിര. അടുത്തിടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ)
തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിലെ 4 അങ്കണവാടികളിൽ വർക്കർ, ഹെൽപർ നിയമനത്തിനു തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വിഭാഗക്കാർ നടത്തിയ സമരം ഈ തസ്തികകളിലെ നിയമനത്തിന്റെ സുതാര്യതയില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നു. മെറിറ്റും സംവരണവും അട്ടിമറിച്ച്, രാഷ്ട്രീയ പാർട്ടികളുടെ
പൊലീസുകാരും മാനസിക സമ്മർദ്ദത്തിലാണോ? അതേയെന്നാണ് അടുത്തിടെ വന്ന ആത്മഹത്യാ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്ത് മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുകാരെ കണ്ടെത്താൻ സർവേ നടത്താൻ ഒരുങ്ങുകയാണ് പൊലീസ് വകുപ്പ്. പൊലീസ് തുടക്കമിട്ട ഹാറ്റ്സ് (ഹെൽത്ത് ആൻഡ് അസിസ്റ്റൻസ് ടു ടാക്ക്ൾ സ്ട്രെസ്)
വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ കാനഡ മാറ്റം വരുത്തി. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്നവർക്കെല്ലാം 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വീസയാണ് അനുവദിച്ചിരുന്നതെങ്കിൽ ഇനി മുതൽ എല്ലാവർക്കും ഇതു ലഭിക്കില്ല. വീസ അനുവദിക്കുന്ന ഇമിഗ്രേഷൻ ഓഫിസർക്ക് കാലാവധി, എൻട്രി
യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽ നിന്നു വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയ യുവാവിനെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പുറത്തുവരുന്നത് തൊഴിൽതട്ടിപ്പിന്റെ പുതിയ കഥകൾ. യുകെയിൽ ജോലിയുള്ള ഭാര്യയുടെ രേഖകൾ ഉപയോഗിച്ചാണ് കോട്ടയം സ്വദേശിയായ
സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങാൻ സർക്കാർ ഇമെയിൽ വിലാസം ഉപയോഗിക്കരുതെന്നു ജീവനക്കാർക്ക് ഐടി മന്ത്രാലയത്തിന്റെ നിർദേശം. പുതിയ സർക്കാർ ഇമെയിൽ പോളിസിയിലാണ് ഈ നിർദേശം. സമൂഹമാധ്യമങ്ങൾക്കു പുറമേ മറ്റ് ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയിലും ഔദ്യോഗിക ഇമെയിൽ ഉപയോഗിക്കരുത്. ഒൗദ്യോഗിക കാര്യങ്ങൾക്ക് ഇത്തരം
ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതികളിൽ ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്നു ഹൈക്കോടതി നിർദേശിച്ചു. നടപടികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കുറ്റം
തദ്ദേശ സ്വയംഭരണ വകുപ്പിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട അസി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ജോയിന്റ് ബിഡിഒ തസ്തികകളിലെ 165 ഒഴിവുകളിൽ ഹെഡ് ക്ലാർക്കുമാരിൽ സ്ഥാനക്കയറ്റം നൽകി നിയമനത്തിന് ഉത്തരവിട്ടു. 43,400–91,200 രൂപ ശമ്പള നിരക്കിലാണ് നിയമനം. ഇതിനു പുറമേ ജില്ലാ ജോയിന്റ് ഡയറക്ടർ നിയമന അധികാരിയായി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കാനുള്ള പിഎസ്സി തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണ് ഉദ്യോഗാർഥികൾ. ആയിരക്കണക്കിന് ബിരുദധാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നത് ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്ക് ആശ്വാസകരമാണ്. മറ്റു പ്രധാന
പ്രായമായവരെ ചികിത്സിക്കാൻ ഇനി ഡോക്ടർമാർ വേണ്ട, നഴ്സുമാർ മരുന്നു കുറിക്കും. വയോജനങ്ങൾക്ക് ചികിത്സ നൽകാനും മരുന്നു നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടിഷണർമാരെ സൃഷ്ടിക്കാനായി രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സിനു തുടക്കമാകുന്നു. ബിഎസ്സി നഴ്സിങ് കഴിഞ്ഞവർക്ക് 2 വർഷ നഴ്സിങ് പ്രാക്ടിഷണർ ഇൻ
ഇന്ത്യക്കാരായ നഴ്സുമാർക്കു യുകെയിൽ പ്രത്യേക പരീശിലന പദ്ധതി ഒരുക്കുമെന്ന് ബ്രിട്ടിഷ് രാജാവ് ചാൾസ്. ഇക്കാര്യം യുകെ സർക്കാർ തലത്തിൽ ചർച്ച ചെയ്യും. അതിനായി രാജകുടുംബത്തിന്റെ പഴ്സനൽ ഡോക്ടർ മൈക്കൽ ഡിക്സനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ നഴ്സുമാർക്ക് യുകെയിലെ ആരോഗ്യ സമ്പ്രദായങ്ങളിൽ കൂടുതൽ
ഇൻഫോപാർക്കിലേക്ക് കോടികളുടെ നിക്ഷേപ പരമ്പരയുമായി വിദേശകമ്പനികൾ! ഒരുങ്ങുന്നത് 2000 പുതിയ തൊഴിലവസരങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ തുടങ്ങിയ വൻകിട വിദേശ കമ്പനികളാണ് ഇൻഫോപാർക്കിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. അടുത്തദിവസങ്ങളിൽ തന്നെ കമ്പനികൾ പ്രവർത്തനമാരംഭിക്കും.
'സ്കില്ലു'ണ്ടെങ്കിൽ ജർമനിയിലേക്ക് ഇനി എളുപ്പം പറക്കാം. വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികൾക്കായി ജർമനി മുന്നോട്ട് വയ്ക്കുന്നത് വർഷം 90,000 സ്കിൽഡ് വീസ! ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് ഇന്ത്യക്കാർക്ക് ജർമനിയിലേക്കുള്ള വീസ പരിധി 20,000 ൽ നിന്നും 4 മടങ്ങായി
'ഒരു പേരിൽ എന്തിരിക്കുന്നു' എന്നു ചോദിക്കുന്നവരോട് അനന്ദു മധുസൂദനനും അനന്ദു രാജും പറയും, ഒരു പേരിൽ നിന്നാണ് എല്ലാ തുടക്കവും! എൽകെജി മുതൽ സർക്കാർ ജോലി വരെ നീളുന്ന 28 വർഷത്തെ സൗഹൃദത്തിന്റെ തുടക്കം. ഒരുമിച്ച് പഠിച്ചു വളർന്ന്, ഒരുമിച്ച് സർക്കാർ സർവീസിൽ ജോലിക്കു കയറിയ അനന്ദു മധുസൂദനനും അനന്ദു രാജും
പിഎം ഇന്റേൺഷിപ് സ്കീമിന്റെ ആദ്യ ബാച്ചിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ 2959 ഇന്റേൺഷിപ് അവസരങ്ങളാണ് ഉള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്ത് ലഭ്യമായ അവസരങ്ങൾ: 10–ാം ക്ലാസ്: 661, 12–ാം ക്ലാസ്: 202, ഐടിഐ: 717, ഡിപ്ലോമ: 500, ബിരുദം: 879. ഒരാൾക്ക് 5 ഇന്റേൺഷിപ് അവസരങ്ങൾക്കു വരെ ഓപ്ഷൻ നൽകാം.
പ്ലസ്ടുവിനുശേഷം ജര്മനിയില് സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്ക്ക റൂട്സ് ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര് 6 വരെ നീട്ടി. ബയോളജി ഉൾപ്പെടുന്ന സയന്സ് സ്ട്രീമില്, പ്ലസ് ടുവിന്
മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് റേറ്റിങ് കൂട്ടിയാൽ ദിവസം 760 രൂപ കമ്മീഷൻ! ഇങ്ങനെയൊരു പാർട് ടൈം ജോലി ഒാഫർ നിങ്ങൾക്കു വന്നിട്ടുണ്ടോ? എങ്കിൽ കരുതിയിരിക്കുക, പണി പുറകേ വരും. ആലപ്പുഴ തുറവൂരിൽ ഓൺലൈൻ പാർട് ടൈം ജോലി തട്ടിപ്പിൽ അകപ്പെട്ടത് മുന്നൂറോളം പോരാണ്. ഇവർ കുത്തിയതോട്, പൂച്ചാക്കൽ, അരൂർ പൊലീസ്
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കു തടസ്സമില്ലാതെ പിഎസ്സി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ പ്രത്യേക സർവീസ് സെന്ററുകൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കാഴ്ചവെല്ലുവിളി നേരിടുന്നവർക്കും ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുന്നുവെന്ന് പിഎസ്സിയും സർക്കാരും ഉറപ്പാക്കണമെന്നു ജസ്റ്റിസ്
വിവിധ പിഎസ്സി പരീക്ഷകൾക്കായി തയാറാക്കുന്ന ചോദ്യ പേപ്പറുകളിലും ഉത്തരസൂചികകളിലും അടിക്കടി പിഴവുകൾ ഉണ്ടാകുന്ന സാഹചര്യം ഏറിവരികയാണ്. കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഒരു പരീക്ഷയിലെ ചോദ്യങ്ങൾ തൊട്ടടുത്ത പരീക്ഷയിൽ ആവർത്തിക്കുക, അന്തിമ ഉത്തരസൂചികയിൽ തെറ്റായ ഉത്തരത്തിനും മാർക്ക് നൽകുക തുടങ്ങിയ
ഡയറ്റ് ലക്ചറർ തസ്തികയിൽ പരീക്ഷ നടത്തി ഒരു വർഷമായിട്ടും ഷോർട് ലിസ്റ്റ്പോലും പ്രസിദ്ധീകരിക്കാത്തത് നിരാശാജനകമാണ്. അധ്യാപകരില്ലാതെ ഡയറ്റുകളുടെ പ്രവർത്തനം താളംതെറ്റിയ സാഹചര്യത്തിൽ ലിസ്റ്റുകൾ എത്രയും വേഗം പ്രസിദ്ധീകരിച്ച് നിയമനനടപടി വേഗത്തിലാക്കാൻ പിഎസ്സി ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ
Results 1-50 of 487