വന്നു കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് വിജ്ഞാപനം; അപേക്ഷകർ 6 ലക്ഷം കടക്കുമോ? KAS: അറിയേണ്ടതെല്ലാം

Mail This Article
ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പ്രസിദ്ധീകരിച്ചത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുവേണ്ട യോഗ്യത. 31 ഒഴിവുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരം 5,77,444 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇത്തവണ 6 ലക്ഷത്തോളം അപേക്ഷകരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പരീക്ഷാ സിലബസ്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾ മാർച്ച് 15 ലക്കം തൊഴിൽവീഥിയിൽ.