ദേവസ്വം റിക്രൂട്മെന്റ്: കീഴ്ശാന്തി, പാർട് ടൈം ശാന്തി അഭിമുഖം മാർച്ച് 3ന്

Mail This Article
കീഴ്ശാന്തി
കൂടൽമാണിക്യം ദേവസ്വം കീഴ്ശാന്തി (കാറ്റഗറി നമ്പർ 19/2023) തസ്തികയുടെ അഭിമുഖം മാർച്ച് 3നു രാവിലെ 9 മുതൽ തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടക്കും.
മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നിശ്ചിത സമയത്തു നേരിട്ടു ഹാജരാകണം. അഭിമുഖത്തീയതി, സ്ഥലം മാറ്റി നൽകില്ല.
പാർട് ടൈം ശാന്തി
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പാർട് ടൈം ശാന്തി (01/2023) ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവരുടെ ഇന്റർവ്യൂ മാർച്ച് 3 മുതൽ 12 വരെയും പാർട് ടൈം പുരോഹിതൻ (6/2023) ഇന്റർവ്യൂ മാർച്ച് 12നും ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ആസ്ഥാനത്തു നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം ഹാജരാകണം. ഫെബ്രുവരി 27 വരെ അറിയിപ്പു ലഭിക്കാത്തവർ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസുമായി ബന്ധപ്പെടുക.