ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ രണ്ടാം വിജ്ഞാപനം വന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനിരയുടെ ഭാഗമാകാനുള്ള സുവർണാവസരമാണിത്.

ഐഎഎസിനു സമാനമായ ജോലിവൈവിധ്യവും എൻട്രി കേഡറിൽത്തന്നെ മികച്ച ശമ്പളവും വ്യക്തമായ കരിയർ വളർച്ചയും ഉറപ്പു നൽകുന്ന കെഎഎസ് കേഡറിന്റെ ഭാഗമാകാൻ പരീക്ഷയെക്കുറിച്ചു കൃത്യമായ അവബോധവും തയാറെടുപ്പും ആവശ്യമാണ്.

പ്രാഥമിക പരീക്ഷ

ഒബ്ജക്റ്റീവ് രീതിയിൽ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് 100 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. ആദ്യ പേപ്പറിൽ (General Studies I) കേരളം/ ഇന്ത്യ/ ലോകചരിത്രം, കലയും സംസ്കാരവും, ഇന്ത്യൻ രാഷ്ട്രീയം, ഭരണഘടന, രാജ്യാന്തരബന്ധങ്ങൾ, ഭൂമിശാസ്ത്രം, അടിസ്ഥാനഗണിതം & ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തികശാസ്ത്രത്തിന് ഊന്നൽ നൽകുന്ന രണ്ടാം പേപ്പറിൽ (General Studies II) ജനസംഖ്യാപഠനം, സാമ്പത്തികസൂചികകൾ, ആസൂത്രണം, കൃഷി, വ്യവസായം, ഭൂപരിഷ്കരണം, വികസനത്തിന്റെ കേരള മോഡൽ, ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുരോഗതി, പരിസ്ഥിതി എന്നിവയിലെ അറിവാണ് പ്രധാനമായി പരിശോധിക്കുന്നത്. ഒപ്പം കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ്/മലയാളം ഭാഷാ നൈപുണ്യം (മലയാളം മാതൃഭാഷ യല്ലാത്തവർക്ക് കന്നഡ/ തമിഴ് എന്നീ ഭാഷകളിൽ ഒന്ന് തെരഞ്ഞെടുക്കാം) എന്നിവയിൽനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും.

ജനറൽ സ്റ്റഡീസ് പേപ്പർ I

ജനറൽ സ്റ്റഡീസ് പേപ്പർ Iനെ പ്രധാനമായി 4 വെർട്ടിക്കലായി തിരിക്കാം- ചരിത്രം, പൊളിറ്റി, ഭൂമിശാസ്ത്രം, റീസണിങ് & മെന്റൽ എബിലിറ്റി. ഇവയിൽ ഏറ്റവും പ്രധാന വിഭാഗം ചരിത്രമാണ്. ഇതിൽത്തന്നെ കേരള ചരിത്രം, കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്നീ മൊഡ്യൂളുകൾ ഒഴിച്ചാൽ മറ്റുള്ളവയെല്ലാം യുപിഎസ്‌സി സിലബസിന്റെ അതേ മാതൃകയിലാണ്. അവയ്ക്ക് എൻസിഇആർടി ഉൾപ്പെടെ യുപിഎസ്‍സി പരീക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്ന പുസ്തകങ്ങൾ ആവശ്യവുമാണ്. എന്നാൽ, കേരള ചരിത്രം, കല, സാംസ്കാരിക പൈതൃകം എന്നിവയ്ക്ക് പ്രത്യേക പരിഗണന കൊടുത്ത് കുറിപ്പുകൾ തയാറാക്കിത്തന്നെ പഠിക്കണം.

ഇന്ത്യൻ ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഗവേണൻസ്, സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷനൽ റിലേഷൻസ് എന്നിവ ഉൾപ്പെട്ടതാണ് രണ്ടാമത്തെ വെർട്ടിക്കൽ. ജനറൽ സ്റ്റഡീസ് പേപ്പർ വണ്ണിലെ ഏറ്റവും വലിയ വെർട്ടിക്കൽ, 10 സബ് മൊഡ്യൂളുകൾ അടങ്ങുന്ന ഈ വെർട്ടിക്കൽ ആണ്. ഇവയ്ക്ക് എൻസിഇആർടി പാഠപുസ്തകങ്ങൾ, യുപിഎസ്‌സി സ്റ്റാൻഡേഡ് റഫറൻസ് ബുക്കുകൾ എന്നിവ ഉപയോഗിച്ച് അടിത്തറ രൂപപ്പെടുത്താം. കൂടാതെ, ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും പഠിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാം.

മൂന്നാമത്തെ വെർട്ടിക്കൽ ആയ റീസണിങ് ആൻഡ് മെന്റൽ എബിലിറ്റിയിൽനിന്ന് 10% ചോദ്യമെങ്കിലും പ്രതീക്ഷിക്കാം ഇതിനായി Bank/SSC പരീക്ഷകൾയുള്ള MCQ ചോദ്യങ്ങൾ ദിവസേന കുറച്ചു സമയം പരിശീലിക്കുന്നത് Speed, Accuracy എന്നിവ വളർത്താൻ സഹായിക്കും.

നാലാമത്തെ വെർട്ടിക്കൽ ആയ ജ്യോഗ്രഫിയിൽ ജനറൽ ജ്യോഗ്രഫി, ഓഷ്യനോഗ്രഫി, ക്ലൈമറ്റോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. ഈ വിഷയങ്ങൾ പഠിക്കുമ്പോൾ ആശയവ്യക്തത വളരെ പ്രധാനമാണ്. കഠിനമായ കോൺസെപ്റ്റുകൾക്ക്, ആവശ്യമെങ്കിൽ വിഡിയോകളെ ആശ്രയിക്കാം.

ജനറൽ സ്റ്റഡീസ് പേപ്പർ II

ഇതിൽ മൂന്നു ഭാഗങ്ങളായാണു ചോദ്യങ്ങൾ ഉണ്ടാവുക. 50% ചോദ്യങ്ങൾ അഥവാ 50 മാർക്ക് സാമ്പത്തികശാസ്ത്രം പ്ലാനിങ് സൈൻസ് ആൻഡ് ടെക്നോളജി, കറന്റ് അഫയേഴ്സ് എന്നീ മേഖലകളിൽനിന്നാണ്. 30% ചോദ്യങ്ങൾ ഉദ്യോഗാർഥി തിരഞ്ഞെടുക്കുന്ന മലയാളം/തമിഴ്/കന്നട ഭാഷാപരിജ്ഞാനം അടിസ്ഥാന പ്പെടുത്തിയാണ്. 20% ചോദ്യങ്ങൾ ഇംഗ്ലിഷ് ഭാഷാ അറിവ് പരീക്ഷിക്കുന്നതായിരിക്കും.

ഏറ്റവും കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നത് ഇക്കോണമി ആൻഡ് പ്ലാനിങ് മോഡ്യൂളിൽനിന്നാണ്. സിലബസിൽത്തന്നെ 9 സബ് മൊഡ്യൂളുകളായി ഈ വെർട്ടിക്കലിനെ തരംതിരിച്ചിട്ടുണ്ട്. Concepts, History, Current Affairs എന്നിങ്ങനെ മൂന്നായി കണ്ട് നോട്ട് തയാറാക്കുന്നത് പരീക്ഷയ്ക്ക് ഉപകാരപ്രദമാകും. Statement Oriented ചോദ്യങ്ങൾ നേരിടാൻ ഈ മൊഡ്യൂളിൽ ആഴത്തിലുള്ള അറിവും വായനയും അത്യന്താപേക്ഷിതമാണ്.

Economics Conceptsൽ വ്യക്തത വരുത്തിയതിനുശേഷം കേരള/ഇന്ത്യൻ ഇക്കോണമി ചരിത്രം വായിക്കുന്നതാവും അഭികാമ്യം. ദിവസേന ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ചർച്ച ചെയ്യപ്പെടുന്ന ടോപിക്കുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അവയിൽനിന്നുള്ള ചോദ്യങ്ങൾ നേരിടാൻ പ്രാപ്തരാതിയിരിക്കേണ്ടതുമാണ്. എല്ലാ മാസവും ഒരു കറന്റ് അഫയേഴ്സ് മൊഡ്യൂൾ സ്ഥിരമായി ഫോളോ ചെയ്യുന്നതും നന്നായിരിക്കും. കേരള ഇക്കണോമിക് റിവ്യു, ഇന്ത്യൻ ഇക്കണോമിക് സർവേ എന്നിവ നിർബന്ധമായി വായിച്ച് കുറിപ്പുകൾ തയാറാക്കുകയും എല്ലാ മാസവും റിവൈസ് ചെയ്യുകയും ചെയ്യുക. Statement Oriented ചോദ്യങ്ങളെ നേരിടാൻ ഇതു സഹായിക്കും.

സയൻസ് ആൻഡ് ടെക്നോളജി മൊഡ്യൂളിൽ സ്റ്റാറ്റിക് വിഷയങ്ങളാണ് അധികവും. അഞ്ചിലധികം വരുന്ന ഈ സബ് മൊഡ്യൂളുകളിൽ (ഉദാ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാഷനൽ സൈബർ ക്രൈം പോളിസി) സമീപകാലത്തെ പുരോഗതികൾ അപഗ്രഥിച്ച്, നേടിയ അറിവ് മോക് ടെസ്റ്റുകൾ വഴി പരിശോധിക്കേണ്ടതാണ്.

കറന്റ് അഫയേഴ്സ് മൊഡ്യൂളിനായി ഏതെങ്കിലും ഒരു UPSC/KAS കറന്റ് അഫയേഴ്സ് മാഗസിൻ പിന്തുടർന്ന് ചെറിയ കുറിപ്പുകൾ തയാറാക്കണം. പിന്നീട് റിവൈസ് ചെയ്യേണ്ടതാണ് കുറിപ്പുകൾ എന്ന ബോധ്യമുണ്ടാവണം. അതുകൊണ്ടുതന്നെ ചുരുങ്ങിയ വാക്കുകളിൽ കുറിപ്പുകൾ തയാറാക്കാൻ ശ്രദ്ധിക്കുക.

മലയാളം/ഇംഗ്ലിഷ് ഭാഷാപരിജ്ഞാന മൊഡ്യൂളിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങൾക്കും നിരന്തരമായ പ്രാക്ടിസ് ആവശ്യമാണ്. എളുപ്പമെന്നു തോന്നിയേക്കാവുന്ന ഈ മേഖലയിൽ തെറ്റുകൾ സംഭവിക്കുന്നത് നെഗറ്റീവ് മാർക്കിങ്ങിലേക്കു നയിച്ചേക്കാം. അതിനാൽ, ഉദാഹരണസഹിതം വിഷയങ്ങൾ മനസ്സിലാക്കി കഴിയുന്നത്ര ചോദ്യങ്ങൾ ചെയ്തുശീലിക്കണം. 50% ചോദ്യങ്ങൾ വരുന്ന ഭാഷാപരിജ്ഞാന മൊഡ്യൂളുകൾക്ക് ഓഫ്‌ലൈൻ/ഓൺലൈൻ ക്ലാസുകൾ സ്വീകരിക്കുന്നതു നന്നായിരിക്കും.

ഉറപ്പാക്കുക, ഈ രീതികൾ

∙സിലബസ് അധിഷ്ഠിത പത്രവായന: ദിവസേന ഒരു മലയാളം പത്രവും ഒരു ഇംഗ്ലിഷ് പത്രവും വായിക്കുക. സിലബസിൽ ഊന്നിയുള്ള കറന്റ് അഫയേഴ്സ് നോട്ടുകൾ ദിവസേന തയാറാക്കി റിവൈസ് ചെയ്യുക.

∙Read, Write, Revise എന്ന അടിസ്ഥാനതത്വത്തിൽ ഊന്നി പഠനം മുന്നോട്ടു കൊണ്ടുപോവുക. ഒരുപാടു കാര്യങ്ങൾ വായിക്കുന്നതിനേക്കാൾ, വായിച്ച കാര്യങ്ങൾ ഹൃദിസ്ഥമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുക. ആഴ്ചയിൽ ഒരു ദിവസം റിവിഷനുവേണ്ടി മാത്രം മാറ്റിവയ്ക്കുക.

∙കൃത്യമായ റഫറൻസ് പുസ്തകങ്ങൾ ഇല്ലാത്ത എല്ലാ വിഷയങ്ങളെയും സംബന്ധിച്ച് ചെറിയ കുറിപ്പുകൾ തയാറാക്കുക. എല്ലാ മാസവും അവസാനം ഇതു റിവൈസ് ചെയ്യുക.

∙പരമാവധി MCQ ഫോർമാറ്റിലുള്ള ചോദ്യങ്ങൾ സമയബന്ധിതമായി എഴുതിത്തന്നെ പരിശീലിക്കുക.

∙ചെറിയ സ്റ്റഡി ഗ്രൂപ്പ് ഉണ്ടാക്കി സിലബസിലെ വിവിധ സബ്ജക്ടുകൾ ഡിവൈഡ് ചെയ്ത് ചർച്ച ചെയ്യുന്നതു ഗുണകരമാണ്.

∙പ്രാഥമിക ഘട്ട പരീക്ഷയിൽ സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ Conceptual Clarity, Factual Understanding എന്നിവയ്ക്കു പ്രാധാന്യം നൽകേണ്ടതാണ്.

∙അവരവർക്കു comfortable എന്നു തോന്നുന്ന ഒരു monthly/daily current affairs magazine ആത്മാർഥമായി വായിക്കുകയും ഇതിനെ സംബന്ധിക്കുന്ന MCQ ആഴ്ചയിലൊരിക്കൽ ചെയ്തു ശീലിക്കുകയും ചെയ്യുക.

∙നമ്മുടെ പഠനനിലവാരം മറ്റ് ഉദ്യോഗാർഥികളുടേതുമായി താരതമ്യപ്പെടുത്താനും നിരന്തരം സ്വയം മെച്ചപ്പെടാനുമായി നല്ലൊരു മോക് ടെസ്റ്റ് സീരീസിൽ എൻറോൾ ചെയ്യുക. എല്ലാ ടെസ്റ്റുകളും നിർബന്ധമായി എഴുതി ഉത്തരസൂചിക ഹൃദിസ്ഥമാക്കുകയും വേണം.  

English Summary:

KAS Notification

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com