ADVERTISEMENT

ഒരു പരീക്ഷാ കേന്ദ്രത്തിൽ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ  ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വടക്കേന്ത്യയിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷയുടെ സ്ഥിതിയാണിതെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. പരീക്ഷയ്ക്കിടെ വിദ്യാർഥികൾ ഉത്തരക്കടലാസുകളും ഗൈഡുകളും ഉപയോഗിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്‍തവമറിയാം.

∙ അന്വേഷണം

ഒരാൾ ക്ലാസ് മുറികളിലൂടെ നടന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന അവകാശവാദം ഇങ്ങനെയാണ്, "യുപി, ബിഹാർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഐഎഎസ് പരീക്ഷാ കേന്ദ്രങ്ങൾ! ഇന്ത്യൻ ഭരണത്തിന്റെ ഭാവി. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നോക്കൂ, അവർ ഭാവി ഇന്ത്യൻ സർക്കാരിനെ നയിക്കും. ഈ വടക്കേ ഇന്ത്യക്കാരെക്കുറിച്ച് നമ്മുടെ രാജ്യത്തിന് അഭിമാനമുണ്ട്. നിങ്ങൾക്ക് നാണക്കേട്." (വിവർത്തനം)

വിഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2024 മാർച്ച് 1ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് കണ്ടെത്തി. ‘Students caught red-handed while cheating, video goes viral of this UP’s exam’ എന്ന തലക്കെട്ടുള്ള ഈ റിപ്പോർട്ടിൽ നിന്നും പ്രചരിക്കുന്ന വിഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള പതിപ്പ് ലഭിച്ചു. റിപ്പോർട്ട് അനുസരിച്ച്, ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ അധ്യാപകരുടെ സാന്നിധ്യത്തിൽ ഒരു എൽഎൽബി പരീക്ഷയ്ക്കിടെ നടന്ന കോപ്പിയടിയുടേതാണ് ഈ ദ‍ൃശ്യങ്ങൾ.

2024 ഫെബ്രുവരി 24ലെ സീ ന്യൂസിന്റെ റിപ്പോർട്ടിലും ബാരാബങ്കിയിലെ സിറ്റി ലോ കോളേജിലെ എൽഎൽബി പരീക്ഷയ്ക്കിടയിലാണ് വ്യാപകമായ കോപ്പിയടി നടന്നതെന്ന് പറയുന്നു. പ്രചരിക്കുന്ന വിഡിയോയിലും സംഭവം നടന്ന കോളേജിന്റെ പേര് കേൾക്കാം. ദൈനിക് ഭാസ്കറും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "എൽഎൽബി വിദ്യാർഥിയായ ശിവം സിംഗ് ഫെബ്രുവരി 27ന് ബാരാബങ്കിയിലെ സഫ്ദർഗഞ്ചിലെ ലക്ഷ്‌ബർ ബജയിൽ സ്ഥിതി ചെയ്യുന്ന സിറ്റി ലോ കോളേജിൽ പരീക്ഷയുടെ ആദ്യ ഷിഫ്റ്റിനിടയിൽ നടന്ന വ്യാപക കോപ്പിയടി തന്റെ ഫേയ്‌സ്‌ബുക് അക്കൗണ്ടിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു." (വിവർത്തനം)

ഡോ. രാം മനോഹർ ലോഹിയ അവധ് യൂണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിലാണ് എൽഎൽബി പരീക്ഷകൾ നടന്നത്. സംഭവം പുറത്തുവന്നതിനെത്തുടർന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ പ്രൊഫ. പ്രതിഭ ഗോയൽ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന്, കോപ്പിയടിക്ക് അനുമതി നൽകിയതിന് സിറ്റി ലോ കോളേജിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ, സിവിൽ സർവീസസ് പ്രവേശന പരീക്ഷകൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് നടത്തുന്നത്.

അതിനാൽ, പ്രചരിക്കുന്ന അവകാശവാദം വ്യാജവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് സ്ഥിരീകരിച്ചു.

∙ വസ്തവം

പ്രചരിക്കുന്ന ദൃശ്യങ്ങൾ യുപിഎസ്‌സി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയുമായി ബന്ധപ്പെട്ടതല്ല മറിച്ച് 2024 ഫെബ്രുവരി 27ന് യുപിയിലെ ബാരാബങ്കിയിൽ നടന്നൊരു എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിന്റേതാണ്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

UPSC exam cheating allegations are false; the viral video shows widespread cheating during an LLB exam in Barabanki, Uttar Pradesh.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com