എന്തുകൊണ്ടാണ് ഇവിടെ താമരയിലയിൽ കാപ്പി കുടിക്കുന്നത്? വൈറലാണ് ഈ കാഴ്ച

Mail This Article
കൂട്ടത്തില്‍ വ്യത്യസ്തമാകാനും വൈറലാകാനും വേണ്ടി എന്തു പരീക്ഷണത്തിനും മുതിരുന്ന ആളുകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും ഉള്ളത്. ഇക്കൂട്ടത്തിലെ പുതിയ താരമാണ് താമരയില കോഫി. ചൈനയിലെ ഒരു റസ്റ്റോറന്റില്‍ വിളമ്പുന്ന ഈ പ്രത്യേക തരം കോഫിയുടെ വിഡിയോകളും മറ്റും നിരവധി ആളുകള്‍ പങ്കുവച്ചിട്ടുണ്ട്?
എന്താണ് ഈ കോഫിയുടെ പ്രത്യേകത? പേരുകേള്‍ക്കുമ്പോള്‍ തോന്നുന്നത് പോലെ താമരയില ഉപയോഗിച്ച് ഉണ്ടാക്കുന്ന കോഫിയൊന്നുമല്ല ഇത്. പകരം വിളമ്പുന്നത് താമരയിലയില്‍ ആണെന്ന് മാത്രം.
ആദ്യം ഒരു താമരയില എടുത്ത് അതിലേക്ക് കാപ്പി ഒഴിക്കുന്നു. ഇതിലേക്ക് ക്രീം ചേര്‍ത്ത് മിക്സ് ചെയ്യുന്നു. മുകളില്‍ പാറ്റേണ്‍ ഉണ്ടാക്കുന്നു. എന്നിട്ട് തൂവിപ്പോകാതെ ശ്രദ്ധാപൂര്‍വം ഒരു ഗ്ലാസിനുള്ളിലേക്ക് ഈ ഇല വെച്ച ശേഷം, സ്ട്രോ ഉപയോഗിച്ച് കുടിക്കുന്നത് വീഡിയോയില്‍ കാണാം. ഇങ്ങനെ ചെയ്യുമ്പോള്‍ താമരയിലയുടെ രുചി വരുന്നത് കാരണം കാപ്പിക്ക് കൂടുതല്‍ രുചി കിട്ടുമെന്ന് പറയപ്പെടുന്നു.