ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ 3,529 ഐടി കമ്പനികൾ തുറക്കുകയും, 1,360 എണ്ണം പൂട്ടുകയും ചെയ്തതായി കേന്ദ്രം ലോക്സഭയിൽ വച്ച കണക്ക് വ്യക്തമാക്കി.

രാജ്യമാകെ ഇതേ കാലയളവിൽ 86,101 കമ്പനികൾ പ്രവർത്തനമാരംഭിക്കുകയും 32,386 പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഐടി കമ്പനികൾ തുറന്നത് 2021–22ലാണ്, 956 എണ്ണം. ഏറ്റവും കൂടുതൽ പൂട്ടിയത് 2019–2020ലാണ്, 454 എണ്ണം. 

കേരളം: ഐടി കമ്പനികൾ തുറന്നതും അടച്ചതും (ബ്രാക്കറ്റിൽ അടച്ച കമ്പനികളുടെ എണ്ണം)

  • 2019–20: 729 (454)
  • 2020–21: 938 (155)
  • 2021–22: 956 (358)
  • 2022–23: 787 (227)
  • 2023–24: 62 (73)
  • 2024–25: 57 (93)
English Summary:

Kerala's IT sector saw significant growth with 3,529 new IT companies opening in the last six years, although 1,360 also closed. National figures show a similar trend, indicating both expansion and contraction within the industry.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com