കറുപ്പഴകിൽ ഹൈലക്സ് ബ്ലാക്ക് എഡിഷൻ, നിപ്പോൺ ടൊയോട്ടയിൽ അവതരിപ്പിച്ചു

Mail This Article
ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രെക്ക് ഹൈലക്സിന്റെ ബ്ലാക് എഡിഷൻ കേരളത്തിൽ അവതരിപ്പിച്ച് നിപ്പോൺ ടൊയോട്ട. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ വില ആരംഭിക്കുന്നത് 37.90 ലക്ഷം രൂപയിലാണ്.
പൂർണമായും കറുപ്പ് നിറത്തിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മുൻ ഗ്രില്ല്, 18 ഇഞ്ച് അലോയ് വീൽ, ഡോർ ഹാൻഡിലുകൾ, ഒ ആർ വി എം എന്നിവയ്ക്ക് കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്. ഇന്റീരിയറിലും കറുപ്പ് നിറം തന്നെയാണ് നൽകിയിരിക്കുന്നത്. ബ്ലാക് ലെതർ അപ്ഹോൾസറി, ബ്ലാക് പാനലുകൾ എന്നിവയുണ്ട്.
ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്, ഇലക്ട്രോണിക് ഡിഫ്രൻഷൽ ലോക്ക്, ഓട്ടോമാറ്റിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രൻഷൽ, ഹിൽ അസിസ്റ്റ് കൺട്രോൾ, ഡൗൺ ഹില്‍ഡ് അസിസ്റ്റ് കൺട്രോൾ എന്നിവ ഹൈലെക്സിലുണ്ട്. ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്‌ഫോമിലാണ് ഹൈലെക്‌സും ഒരുങ്ങിയിട്ടുള്ളത്.
എൻജിനിൽ മാറ്റങ്ങളൊന്നുമില്ല, 2.8 ലീറ്റർ ടർബോ ചാർജ്ഡ് 4സിലിണ്ടർ ഡീസൽ എൻജിൻ തന്നെയാണ് ബ്ലാക്ക് എഡിഷനിലും. 201 ബിഎച്ച്പി കരുത്തും 500 എൻഎംടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണുള്ളത്.