ഒമാൻ - കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

Mail This Article
മസ്‌കത്ത്∙ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ പ്രധാനപ്പെട്ട ഈ മത്സരത്തില്‍ മികച്ച ഫലം കൈവരിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഒമാന്‍ പരിശീലകന്‍ റഷീദ് ജാബിര്‍ പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ കൊറിയക്കെതിരെ നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ് ഒമാന്‍ കുവൈത്തിനെ നേരിടാനിറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്താണ് ഒമാന്‍. കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരം കൂടിയാണിത്. ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം വിജയിച്ചാല്‍ ഒമാന് ലോകകപ്പ് യോഗ്യത സാധ്യത നിലനിൽക്കും. അതേസമയം, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനാകുന്നത് കുവൈത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.