ഓസ്ട്രേലിയയിൽ കൊറല്ല പക്ഷികളുടെ കൂട്ടമരണം; ഒട്ടുമിക്കതിനും രക്തസ്രാവം

Mail This Article
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നൂറോളം കൊറല്ല പക്ഷികൾ ചത്ത നിലയിൽ. പക്ഷികളിൽ ഭൂരിഭാഗവും ദിശ തെറ്റിയ നിലയിലും രക്തസ്രാവം സംഭവിച്ച നിലയിലുമായിരുന്നു. സംഭവത്തിൽ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൃഷിയിടങ്ങളില്‍ ഭീഷണിയായി മാറുന്ന കൊക്കറ്റൂ ഇനത്തിൽപ്പെട്ട പക്ഷികളാണ് കൊറല്ലകൾ. ഇവ കൂട്ടത്തോടെ മരത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. ഹാമിൽട്ടൺ, കാരിംങ്ടൺ, ന്യൂകാസിൽ എന്നിവിടങ്ങളിലാണ് ഈ ദുരിത കാഴ്ച കൂടുതൽ കണ്ടുവരുന്നത്. ഷോപ്പിങ് സെന്ററുകളിലും റോഡുകളിലും പക്ഷികൾ ചത്തുകിടക്കുന്നത് കാണാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കീടനാശിനികളുടെ ദുരുപയോഗമാകാം ഇതിനുകാരണമെന്ന് കരുതുന്നു. ആരെങ്കിലും കൊന്നൊടുക്കിയതാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.