പൂളിൽ കുളിക്കുന്നതിനിടെ യുവാവിനെ കുരങ്ങന്മാർ വളഞ്ഞു; ആക്രമിക്കാൻ എത്തിയതോടെ ജീവനുംകൊണ്ട് ഓട്ടം

Mail This Article
തായ്‌ലൻഡിൽ വിനോദ സഞ്ചാരകേന്ദ്രത്തിൽ എത്തിയ ബ്രിട്ടീഷ് യുവാവിനെ വളഞ്ഞ് ഒരുകൂട്ടം കുരങ്ങന്മാർ. സ്വിമ്മിങ് പൂളിൽ ആസ്വദിച്ച് കുളിക്കുന്നതിനിടെയാണ് കുരങ്ങന്മാർ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാവ് തന്നെയാണ് പകർത്തിയത്.
കെയ്ൻ സ്മിത്ത് എന്ന വിനോദസഞ്ചാരിക്കാണ് ദുരനുഭവം ഉണ്ടായത്. സ്വിമ്മിങ് പൂളിൽ ആസ്വദിച്ചു കുളിക്കുന്നതിനിടെ ചുറ്റുമതില്‍ കടന്ന് ഒരു കുരങ്ങൻ വരുന്നത് കെയ്ൻ കണ്ടു. പിന്നീട് ഒരു മിനിറ്റിനുള്ളിൽ നിരവധി കുരങ്ങുകൾ പൂളിനെ ലക്ഷ്യമാക്കി എത്തുകയും കെയ്നിനു ചുറ്റും വളയുകയും ചെയ്തു. ചില കുരങ്ങന്മാർ കരയിൽ വച്ചിരിക്കുന്ന കെയ്ന്റെ ബാഗ് പരിശോധിക്കുന്നതും ദൃശ്യത്തിൽ കാണാം.
പിൻഭാഗത്ത് കുരങ്ങ് എത്തുന്നതിനുമുൻപ് കെയ്ൻ വെള്ളത്തിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പിന്നാലെ കുരങ്ങന്മാർ ആക്രമിക്കാൻ വന്നെങ്കിലും തലനാരിഴയ്ക്ക് കെയ്ൻ രക്ഷപ്പെടുകയായിരുന്നു.