ADVERTISEMENT

മികച്ച പോഷക ഗുണങ്ങളുള്ള ഫലമാണ് വാഴപ്പഴം. വിറ്റമിനുകളും ഇരുമ്പും ഫൈബറും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. നമുക്കെപ്പോൾ വേണമെങ്കിലും ഇഷ്ടം പോലെ കുറച്ചോ കൂടുതലോ ആയി വാങ്ങാൻ കിട്ടുകയും ചെയ്യും. വാഴപ്പഴം പെട്ടന്ന് കേടായി പോകും എന്നതാണ് മിക്കവരുടെയും പ്രശ്നം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ചീഞ്ഞു പോകുകയോ കറുത്ത പാടുകൾ വരികയോ ചെയ്യും. ഇങ്ങനെ വരുമ്പോൾ കഴിക്കാനും പറ്റില്ല. പഴം ശരിയായി സൂക്ഷിച്ചെങ്കിൽ മാത്രമെ കേടുകൂടാതെ കഴിക്കാൻ പറ്റുകയുള്ളൂ. ശരിയായി സൂക്ഷിച്ചെങ്കിൽ ഒരാഴ്ചയിൽ കൂടുതലൊക്കെ പഴം നിലനിൽക്കും. അതിന് ചില എളുപ്പ വഴികൾ ഉണ്ട്. എന്താണെന്ന് നോക്കാം. 

അലൂമിനിയം ഫോയിൽ കൊണ്ട് പൊതിയുക

പഴത്തിന്റെ തണ്ട് അലൂമിനിയം ഫോയിലിൽ പൊതിയുക. വാഴപ്പഴം മുഴുവനായും മൂടാതെ മുകൾ ഭാഗം മാത്രമെ പൊതിയാൻ പാടുള്ളൂ. ഇനി ഫോയിൽ ഇല്ലെങ്കിൽ പ്ലാസ്റ്റിക്കോ പേപ്പർ റാപ്പോ ഉപയോഗിക്കാം. 

പഴം തൂക്കിയിടുക

സാധാരണയായി മിക്ക വീടുകളിലും പഴം വാങ്ങിയാൽ അത് ഏതെങ്കിലും പാത്രത്തിലാകും സൂക്ഷിക്കുന്നത്. ഇങ്ങനെ വയ്ക്കുമ്പോൾ അത് കേടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനു പകരം വാഴപ്പഴത്തിന്റെ തണ്ടിൽ കയറോ നൂലോ കെട്ടി അടുക്കളയിൽ എവിടെയെങ്കിലും തൂക്കിയിടുക. 

പ്രത്യേകം മാറ്റിവയ്ക്കുക

മറ്റ് സാധനങ്ങൾക്കൊപ്പം വാഴപ്പഴം സൂക്ഷിക്കാതിരിക്കുക. അതായത് മറ്റ് ഫലങ്ങളുടെ കൂടെയോ പച്ചക്കറികൾക്കൊപ്പമോ വയ്ക്കരുതെന്ന്. ആപ്പിൾ, തക്കാളി തുടങ്ങിയവ എഥിലീൻ വാതകം പുറത്തുവിടുന്നതിനാൽ അത് പെട്ടന്ന് പഴം പഴുക്കാൻ കാരണമാകും.

ഫ്രിജിൽ സൂക്ഷിക്കരുത് 

വാഴപ്പഴത്തിന് ഒട്ടും പറ്റിയ ഇടമല്ല ഫ്രിജ്. തണുപ്പായതിനാൽ ഫ്രിജിൽ വച്ചാൽ പഴം കേടാകാൻ മാത്രമെ സാധ്യതയുള്ളൂ.  മുറിയിലെ താപനിലയിൽ ഫ്രിജിന് പുറത്തു വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. 

വാങ്ങുമ്പോൾ ശ്രദ്ധിക്കുക

കടയിൽ നിന്നും പഴം വാങ്ങുമ്പോൾ ശ്രദ്ധിക്കണം. പച്ച നിറത്തിലുള്ളതോ അധികം പഴുക്കാത്തതോ കറുത്ത പാടുകളില്ലാത്തതോ ആയ പഴം വേണം നോക്കി വാങ്ങാൻ. ഇനി നല്ല പഴുത്ത വാഴ പഴമാണെങ്കിൽ അത് കളയാതെ സ്മൂത്തികൾ, മഫിനുകൾ, ബനാന ബ്രഡ് പോലുള്ളവ ഉണ്ടാക്കാം.

English Summary:

Banana Storage Tips

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com