ADVERTISEMENT

സംസ്ഥാനത്തെ 400ൽ ഏറെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സംസ്ഥാന സർക്കാരിന്റെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സജ്ജമാകുന്നു. സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിങ് എന്ന പേരിലാണു കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നാലു വർഷ ബിരുദ കോഴ്സ് തുടങ്ങിയതിനു പിന്നാലെയാണു കോളജുകൾ കേന്ദ്രീകരിച്ചു നൈപുണ്യ വികസനത്തിനു കേന്ദ്രങ്ങൾ സജ്ജമാക്കാൻ സർക്കാർ നിർദേശിച്ചത്.

കോളജുകളിലെ അസാപ് കേന്ദ്രങ്ങളിലൂടെ നാലു വർഷ ബിരുദ വിദ്യാർഥികൾക്കു ബിരുദം പൂർത്തിയാക്കാൻ സഹായിക്കുന്ന ക്രെഡിറ്റ് പോയിന്റ് ലഭിക്കുന്ന ഓൺലൈൻ കോഴ്സ് ലഭ്യമാക്കുന്നുണ്ട്. ഐലൈക്ക് (iLike) എന്ന പേരിൽ 30 മണിക്കൂർ വീതമുള്ള നാലു മൊഡ്യൂളുകൾ ഉൾപ്പെടുന്ന കോഴ്സാണു നടത്തുന്നത്. ഈ കോഴ്സുകൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. പഴയ സിലബസിലെ രണ്ട്, മൂന്നു വർഷ വിദ്യാർഥികളെ പ്ലേസ്മെന്റിനു സജ്ജമാക്കുന്ന കോഴ്സുകളും നൽകുന്നുണ്ട്. സെന്ററുകളിൽ കുറഞ്ഞതു 10 കംപ്യൂട്ടറുകളെങ്കിലും ഉണ്ടാകും.

ഐലൈക്ക് കോഴ്സ്

4 വർഷ ബിരുദ വിദ്യാർഥികൾക്ക് 6 ക്രെഡിറ്റ് പോയിന്റ് ലഭ്യമാക്കുന്ന 120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ്. 60ലേറെ വിഷയങ്ങളിൽനിന്നു വിദ്യാർഥികൾക്ക് ഇഷ്ടമുള്ള മൊഡ്യൂളുകൾ തിരഞ്ഞെടുക്കാം. കോളജിലെ ക്ലാസുകൾക്കു ശേഷം അസാപ് കേന്ദ്രത്തിൽ പരിശീലിക്കണം. കോളജുകളിൽ സൗകര്യം ഇല്ലാത്തവർക്ക് അസാപിന്റെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ എത്തിയും കോഴ്സിൽ പങ്കെടുക്കാം. സ്കിൽ പാർക്കുകളിൽ മറ്റുള്ളവർക്കും കോഴ്സ് ചെയ്യാനാകും. ഒന്നോ രണ്ടോ മൊഡ്യൂളുകൾ മാത്രമായും പഠിക്കാനാകും. പൂർത്തിയാക്കുന്ന ഓരോ മൊഡ്യൂളിനും 1.5 പോയിന്റ് വീതം ലഭിക്കും. ഓരോ മൊഡ്യൂളിനും 1500 രൂപയാണ് അസാപിന്റെ ഫീസ്. ഇതിൽ 800 രൂപ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന അതതു കോളജുകൾക്കുള്ള വിഹിതമാണ്.

English Summary:

ASAP: Job Opportunity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com