LGS ലിസ്റ്റ് വന്നിട്ട് 2 വർഷം; നിയമനമാകാതെ 68% പേർ
Mail This Article
×
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റുകൾ ജൂലൈ 17നു 2 വർഷ കാലാവധി പൂർത്തിയാക്കുമ്പോൾ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം.
14 ജില്ലയിലുമായി 16,227 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 5,254 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 646 എണ്ണം എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം 4,608 (28%) മാത്രം.
ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നതു തിരുവനന്തപുരം ജില്ലയിലാണ്–717. കുറവ് വയനാട് ജില്ലയിൽ–171. തിരുവനന്തപുരമല്ലാതെ മറ്റൊരു ജില്ലയിലും നിയമന ശുപാർശ 500 കടന്നിട്ടില്ല. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 300 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 8,255 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
English Summary:
PSC LGS Recruitment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.