യുപി സ്കൂൾ ടീച്ചർ: പരീക്ഷയെഴുതിയത് 1,33,842 പേർ; 91 ശതമാനവും സ്ത്രീകൾ!
Mail This Article
യുപി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂലൈ 6നു നടത്തിയ പരീക്ഷ 92.03% പേർ എഴുതി. 1,45,439 പേരെ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തെങ്കിലും 1,33,842 പേരാണു പരീക്ഷ എഴുതിയത്. 11,597 പേർ എഴുതിയില്ല. പരീക്ഷ എഴുതിയവരിൽ 1,21,405 പേർ വനിതകളാണ്. 12,435 പുരുഷന്മാരും 2 ട്രാൻസ്ജെൻഡേഴ്സും പരീക്ഷ എഴുതി.
കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം പതിനയ്യായിരത്തിലധികം പേർ അപേക്ഷ നൽകിയെങ്കിലും 1,098 പേർക്കു മാത്രമേ ഹാൾ ടിക്കറ്റ് അനുവദിച്ചുള്ളൂ.
ആദ്യ വിജ്ഞാപന പ്രകാരം അപേക്ഷ സ്വീകരിച്ച അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടാത്തവരും ആദ്യം കൺഫർമേഷൻ നൽകാത്തവരും ഉൾപ്പെടെയുള്ളവരാണ് കൂട്ടിച്ചേർക്കൽ വിജ്ഞാപനംവഴി അപേക്ഷിച്ചവരിൽ ഏറെയും. ഇവരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ കൺഫർമേഷൻ നൽകിയവരേക്കാൾ കുറവാണ് പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തവരുടെ എണ്ണം. ഈ ജില്ലകളിലുള്ളവർ മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തതുകൊണ്ടാണിത്.