ADVERTISEMENT

എൽഡി ക്ലാർക്ക് തസ്തികയ്ക്ക് ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ അസാധുവായത് 1,03,614 അപേക്ഷകൾ. നിശ്ചിത ദിവസത്തിനകം കൺഫർമേഷൻ നൽകാത്തതാണു കാരണം. ഏറ്റവും കൂടുതൽ അസാധു കോഴിക്കോട് ജില്ലയിലാണ്–36,063. കുറവ് കോട്ടയം ജില്ലയിൽ–16,902.

ജൂനിയർ ഇൻസ്പെക്ടർ: 12,331 അപേക്ഷ അസാധു

സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ 12,331 അപേക്ഷ അസാധുവായി.

58,154 അപേക്ഷകരിൽ 45,823 പേർ കൺഫർമേഷൻ നൽകി. സെപ്റ്റംബർ 5നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് ഓഗസ്റ്റ് 22 മുതൽ പ്രൊഫൈലിൽനിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

അഗ്രികൾചറൽ അസിസ്റ്റന്റ്: 3964 അപേക്ഷ അസാധു

കാർഷികവികസന–കർഷകക്ഷേമ വകുപ്പിൽ അഗ്രികൾചറൽ അസിസ്റ്റന്റ് ഗ്രേഡ്–2 പരീക്ഷ എഴുതുന്നത് 13,534 പേർ.

17,498 പേർ അപേക്ഷ നൽകിയെങ്കിലും കൺഫർമേഷൻ നൽകാത്തതിനാൽ 3,964 അപേക്ഷ അസാധുവായി. തസ്തികമാറ്റംവഴി അപേക്ഷ നൽകിയ 30 പേരിൽ 3 പേരും കൺഫർമേഷൻ നൽകിയിട്ടില്ല.

സെപ്റ്റംബർ 24നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് സെപ്റ്റംബർ 10 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

English Summary:

LDC Application rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com