സർവകലാശാലാ അസിസ്റ്റന്റ്: ആദ്യഘട്ടം 60 പേർക്ക് ജോലി; നിയമന ശുപാർശ റാങ്ക് ലിസ്റ്റ് വന്ന് 3 മാസത്തിനു ശേഷം
Mail This Article
×
സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 60 പേർക്കാണു നിയമനം നൽകുന്നത്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 3 മാസത്തിനു ശേഷമാണ് ആദ്യ നിയമന ശുപാർശ. യമന ശുപാർശ വൈകുന്നത് മേയ് 25 ലക്കം തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, ആരോഗ്യ, സാങ്കേതിക, ഫിഷറീസ്, സംസ്കൃത, വെറ്ററിനറി സർവകലാശാലകളിലായി റിപ്പോർട്ട് ചെയ്ത 35 പുതിയ ഒഴിവിലും 25 എൻജെഡി ഒഴിവിലുമാണു നിയമനം.
നിയമനനില: ഓപ്പൺ മെറിറ്റ്–28, ഇഡബ്ല്യുഎസ്–31, ഈഴവ–38, എസ്‌സി–428, മുസ്‌ലിം–34, എൽസി/എഐ–221,ഹിന്ദു നാടാർ–207. ഭിന്നശേഷി: എച്ച്ഐ–സപ്ലിമെന്ററി 1. ഒബിസി, വിശ്വകർമ, ധീവര വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.
English Summary:
University Assistant Recruitment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.