ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം. 2022 ഓഗസ്റ്റ് 1നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് രണ്ടു വർഷം പിന്നിട്ടു.

14 ജില്ലയിലുമായി 23,518 പേർ റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും 7,488 പേർക്കേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഇതിൽ 1,636 എണ്ണം എൻജെഡി ഒഴിവുകളിലാണ്. അതായത്, യഥാർഥ നിയമനം 5852 മാത്രം.

മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. അടുത്ത വർഷം ജൂലൈ 31 വരെയാണു റാങ്ക് ലിസ്റ്റുകളുടെ കാലാവധി. നിയമനം വേഗത്തിലാക്കിയില്ലെങ്കിൽ റാങ്ക് ലിസ്റ്റിലെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകും.

കൂടുതൽ നിയമനം തിരുവനന്തപുരത്ത്

നിലവിലെ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നതു തിരുവനന്തപുരം ജില്ലയിലാണ്–847. കുറവ് കാസർകോട് ജില്ലയിൽ–240. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിയമന ശുപാർശ 500 കടന്നു. വയനാട്, കാസർകോട് ജില്ലകളിൽ 300 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്നു തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലധികം പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. വയനാട് ഒഴികെ ബാക്കി 13 ജില്ലകളിലും അഞ്ഞൂറിൽ ക്കൂടുതൽ നിയമന ശുപാർശ നടന്നു.

English Summary:

LD Clerk Ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com