ADVERTISEMENT

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ ജയിച്ച് മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയവരുടെ അർഹതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മേയ് 11, 25, ജൂൺ 15 എന്നിങ്ങനെ 3 ഘട്ടമായിട്ടായിരുന്നു പരീക്ഷ. 3 ഘട്ടത്തിലെ മാർക്കുകൾ ഏകീകരിച്ച ശേഷമാണ് അർഹതാ ലിസ്റ്റ് തയാറാക്കിയത്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷ നൽകാം.

11 ലക്ഷത്തിലധികം പേർ അപേക്ഷിച്ചെങ്കിലും പൊതുവായി കണക്കാക്കുമ്പോൾ 5.22 ലക്ഷം പേരാണുണ്ടായിരുന്നത്. ഇതിൽ 1.74 ലക്ഷം പേർ വീതം ഓരോ ഘട്ടത്തിലും പരീക്ഷ എഴുതാനുണ്ടായി.

ലിസ്റ്റ് 11 കാറ്റഗറിയിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ മാർക്കറ്റിങ് ഓർഗനൈസർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി (ഓപ്പൺ മാർക്കറ്റ്, മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ മാർക്കറ്റ്, കോൺസ്റ്റാബ്യുലറി), എക്സൈസ് ഇൻസ്പെക്ടർ (എൻസിഎ–എസ്‌സി) എന്നീ 6 തസ്തികകളിലെ 11 കാറ്റഗറികളിലേക്കുള്ള അർഹതാ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

കട്ട് ഓഫ് 50.79 വരെ

വിവിധ തസ്തികകളുടെ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചിരിക്കുന്നത് പൂജ്യം മുതൽ 50.79 വരെയാണ്. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (മിനിസ്റ്റീരിയൽ) അർഹതാ ലിസ്റ്റിലാണ് പൂജ്യം മാർക്കുള്ളവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ (സൊസൈറ്റി കാറ്റഗറിയിൽ) അർഹതാ ലിസ്റ്റിൽ 1.20 മാർക്കുള്ളവരും ഉൾപ്പെട്ടു. ഏറ്റവും കൂടിയ കട്ട് ഓഫ് മാർക്ക് എക്സൈസ് ഇൻസ്പെക്ടർ (എൻസിഎ–എസ്‌സി) തസ്തികയിലാണ്–50.7976.

മെയിൻസ് സെപ്. 26 മുതൽ

ഡിഗ്രി ലെവൽ മെയിൻ പരീക്ഷകൾ സെപ്റ്റംബർ 26 മുതൽ നടത്തും. ആദ്യ പരീക്ഷ സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് തസ്തികയിലാണ്. എക്സൈസ് ഇൻസ്പെക്ടർ, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബറിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കോഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ മാർക്കറ്റിങ് ഒാർഗനൈസർ പരീക്ഷകൾ നവംബറിലാണ്. നവംബറിലെ പരീക്ഷാ കലണ്ടറിനൊപ്പം ഈ പരീക്ഷകളുടെ തീയതിയും പ്രഖ്യാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com