അറിഞ്ഞില്ലേ, 38 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം; റേഞ്ച് ഫോറസ്റ്റ് ഒാഫിസർ, ജൂനിയർ കെമിസ്റ്റ് അവസരങ്ങൾ
Mail This Article
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് ഉൾപ്പെടെ 38 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി), ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഒാവർസിയർ ഗ്രേഡ്–2 (സിവിൽ), കയർഫെഡിൽ റീജനൽ ഒാഫിസർ, അസിസ്റ്റന്റ് ഫിനാൻസ് മാനേജർ, മ്യൂസിയം–മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന തസ്തികകൾ. 10 തസ്തികയിലാണു ജനറൽ റിക്രൂട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം), ഹൈസ്കൂൾ ടീച്ചർ (അറബിക്) ഉൾപ്പെടെ 5 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നാം ഗ്രേഡ് ഒാവർസിയർ/ മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ജലസേചന വകുപ്പിൽ ഒാവർസിയർ ഗ്രേഡ്–3 (സിവിൽ) എന്നീ 3 തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസിൽ അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ, ഭവനനിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്–2 എന്നിവ ഉൾപ്പെടെ 20 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. ഗസറ്റ് തീയതി 30.08.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 രാത്രി 12 വരെ.