LGS: കൺഫർമേഷൻ നൽകിയില്ല, അസാധുവായത് 1.66 ലക്ഷം അപേക്ഷകൾ, കൂടുതൽ തിരുവനന്തപുരത്ത്
Mail This Article
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ കൺഫർമേഷൻ നടപടികൾ പൂർത്തിയായപ്പോൾ 14 ജില്ലയിലുമായി അസാധുവായത് 1,66,912 അപേക്ഷകൾ. 4,76,953 അപേക്ഷകരിൽ 3,10,041 പേരാണു കൺഫർമേഷൻ നൽകിയത്. ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് തിരുവനന്തപുരം ജില്ലയിലാണ്–24,813. കുറവ് ഇടുക്കി ജില്ലയിൽ–5,723.
കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ നവംബർ 2നാണു പരീക്ഷ. ഒക്ടോബർ 19 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 23നും തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ നവംബർ 30നും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഡിസംബർ 7നുമാണു പരീക്ഷ. 23ലെ പരീക്ഷയ്ക്കു നവംബർ 8 മുതലും 30ലെ പരീക്ഷയ്ക്ക് 16 മുതലും ഡിസംബർ 7ലെ പരീക്ഷയ്ക്കു നവംബർ 23 മുതലും അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.