ADVERTISEMENT

പൊലീസിലെ 1,200 ട്രെയിനിങ് തസ്തികകൾക്കു തുടർച്ചാനുമതി നൽകി സർക്കാർ ഉത്തരവായതോടെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർക്കു താൽക്കാലികാശ്വാസം. ഏഴു ബറ്റാലിയനുകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് 1200 പേർക്കു വൈകാതെ നിയമനമാകും.

2025 ജൂൺ വരെ സേനയിലുണ്ടാകുന്ന വിരമിക്കൽ ഒഴിവ് കണക്കാക്കിയാണ് ഇത്രയും ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക. ഓരോ ബറ്റാലിയനിലും ഉണ്ടാകുന്ന ഒഴിവുകളുടെ നിശ്ചിത ശതമാനം വനിതകൾക്കു നീക്കിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള ഒഴിവും പ്രതീക്ഷിത ഒഴിവും കണക്കാക്കുമ്പോൾ ഉണ്ടാകുന്ന ആദ്യത്തെ 9 ഒഴിവ് സിപിഒ നിയമനത്തിനായും പത്താമത്തെ ഒഴിവ് സംസ്ഥാനതലത്തിൽ നിലവിലുള്ള വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്നുളള നിയമനത്തിനായും മാറ്റിവയ്ക്കും. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഇതുവരെ 38 എൻജെഡി ഒഴിവ്

കഴിഞ്ഞ ഏപ്രിൽ 15നാണ് സിപിഒ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. പകുതി കാലാവധി പിന്നിട്ടിട്ടും ഇതുവരെ 38 എൻജെഡി ഒഴിവു മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കൂടുതൽ ഒഴിവ് തൃശൂർ (കെഎപി. 2) ജില്ലയിൽ–12. കുറവ് ഇടുക്കിയിൽ (കെഎപി. 5)–2. കാസർകോട് (കെഎപി. 4) ജില്ലയിൽ ഒറ്റ ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവ്: തിരുവനന്തപുരം (എസ്എപി)–5, മലപ്പുറം (എംഎസ്പി)–4, എറണാകുളം (കെഎപി. 1)–5, പത്തനംതിട്ട (കെഎപി. 3)–10.

ഒപ്പം നിന്ന് ‘തൊഴിൽവീഥി’

സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ ഒഴിവുകൾ പൊലീസ് വകുപ്പ് റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾക്കൊപ്പം നിന്ന് തൊഴിൽവീഥിയും. 'തോറ്റ് തൊപ്പിയിട്ട് സിപിഒ നിയമനം' എന്ന പേരിൽ ജൂലൈ 6 ലക്കത്തിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ വാർത്തയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ആശങ്കകൾ പങ്കുവച്ച് ജൂൺ 8, സെപ്റ്റംബർ 14, ഒക്ടോബർ 12 ലക്കങ്ങളിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.

English Summary:

PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com