കെ–ടെറ്റ് ജനുവരി 18 നും 19 നും; ഒാൺലൈൻ അപേക്ഷ നവംബർ 20 വരെ
Mail This Article
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) 2025 ജനുവരി 18, 19 തീയതികളിൽ നടത്തും. നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിഎഡ്/ ഡിഎഡ്/ഡിഎൽഎഡ് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: ഓരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും: 250 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാ ഭവനിലേക്ക് അയയ്ക്കേണ്ട.
പ്രധാന തീയതികൾ:
∙ഒാൺലൈൻ റജിസ്ട്രേഷൻ ആരംഭിക്കുന്നത്– 11.11.2024
∙അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി– 20.11.2024
∙ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി–20.11.2024
∙ഹാൾടിക്കറ്റ് ഡൗൺലോഡ്ചെയ്യേണ്ട തീയതി– 08.01.2025
∙പരീക്ഷ–18.01.2025, 19.01.2025
പരീക്ഷ 4 കാറ്റഗറികളിൽ
കാറ്റഗറി 1: ലോവർ പ്രൈമറി ക്ലാസുകൾ
കാറ്റഗറി 2: അപ്പർ പ്രൈമറി ക്ലാസുകൾ
കാറ്റഗറി 3: ഹൈസ്കൂൾ ക്ലാസുകൾ
കാറ്റഗറി 4: ഭാഷാ അധ്യാപകർ–അറബി, ഹിന്ദി, സംസ്കൃതം, ഉറുദു (യുപി തലം വരെ).
: സ്പെഷലിസ്റ്റ് അധ്യാപകർ (ആർട് & ക്രാഫ്റ്റ്, കായിക അധ്യാപകർ)
ഹെൽപ് ഡെസ്ക്
കെ–ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് പ്രത്യേക ഹെൽപ് ഡെസ്ക് തയാറാക്കിയിട്ടുണ്ട്.
∙പൊതുവിവരങ്ങൾക്ക്: 0471–2546800, 2546823. ഇ–മെയിൽ: pareekshabhavancgl@gmail.com
∙സാങ്കേതിക വിവരങ്ങൾക്ക്: 0471–2546832, 2546833. ഇ–മെയിൽ: ktet.helpdesk@gmail.com
കെ–ടെറ്റ് നേടാത്തവർക്ക് മേയിൽ പ്രത്യേക പരീക്ഷ
സർക്കാർ/എയ്ഡഡ് സ്കൂൾ അധ്യാപകർ കെ–ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടി.
കെ–ടെറ്റ് ഇല്ലാതെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരമായി 2025 മേയിൽ പ്രത്യേക പരീക്ഷ കൂടി നടത്തും. 2023 ഓഗസ്റ്റിൽ ഇവർക്കായി പരീക്ഷ നടത്തിയിരുന്നെങ്കിലും യോഗ്യത നേടാത്ത അധ്യാപകർ ഇനിയും സർവീസിലുള്ള സാഹചര്യത്തിലാണ് ഇവർക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.