ADVERTISEMENT

കഴിഞ്ഞ 4 വർഷമായി തുടരുന്ന നിയമന നിരോധനത്തിലൂടെ കെഎസ്ഇബി വെട്ടിക്കുറച്ചത് 6,756 ജീവനക്കാരെ!

കെഎസ്ഇബി പുനഃസംഘടിപ്പിക്കുന്നതിന്റെ പേരിലാണ് കുറച്ചു വർഷങ്ങളായി പുതിയ നിയമനങ്ങളൊന്നും നടത്താതെ ജോലി ക്രമീകരണം നടത്തി മുന്നോട്ടു പോകുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവു കുറയ്ക്കാൻ കഴിഞ്ഞെങ്കിലും നാലു വർഷമായി കെഎസ്ഇബി തൊഴിലവസരങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന ആരോപണവും നിലനിൽക്കുന്നു. പുനഃസംഘടന എന്നു പൂർത്തിയാക്കുമെന്നോ പുതിയ നിയമനങ്ങൾ എന്നു നടത്തുമെന്നോ വ്യക്തമാക്കാൻ കെഎസ്ഇബിക്കും വൈദ്യുതി വകുപ്പിനും കഴിഞ്ഞിട്ടില്ല.

കൂട്ടവിരമിക്കലിൽ 3,000 പേർകൂടി കുറയും

2020 മാർച്ച് 31 ന് 33,578 സ്ഥിരം ജീവനക്കാരാണു കെഎസ്ഇബിയിൽ ഉണ്ടായിരുന്നത്. 2024 മാർച്ചിൽ ഇത് 28,157 ആയി കുറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിലെ കൂട്ടവിരമിക്കലിനു ശേഷം ഏകദേശം 26,822 ജീവനക്കാരാണ് അവശേഷിക്കുന്നത്.

കെഎസ്ഇബിയിലെ ശമ്പളച്ചെലവ് കുറയ്ക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നു നിർദേശിച്ച വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 30,321 ജീവനക്കാരുടെ ശമ്പളച്ചെലവിനുള്ള അംഗീകാരം നൽകിയിരുന്നു. ഈ കണക്കനുസരിച്ച് നിലവിൽ ഏകദേശം 3,500 ജീവനക്കാരുടെ കുറവുണ്ട്. അടുത്ത ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽകൂടിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം കാൽ ലക്ഷത്തോളമായി കുറയുമെന്നാണു വിവരം.

കെഎസ്ഇബിയിൽ മീറ്റർ റീഡർ, ഡ്രൈവർ, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് ഇനി പുതിയ നിയമനം വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. പുനഃസംഘടന സംബന്ധിച്ച് ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകളിൽനിന്ന് റിപ്പോർട്ട് തേടിയെങ്കിലും ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com