കെഎസ്ഇബി: നിയമനത്തിനു വീണ്ടും പച്ചക്കൊടി, 306 ഒഴിവ് ഉടൻ റിപ്പോർട്ട് ചെയ്യും
Mail This Article
ഉദ്യോഗാർഥികളുടെ ആശങ്കകൾക്കു പരിഹാരമായി കെഎസ്ഇബിയിലെ നിയമന നിരോധനത്തിനു താൽക്കാലിക വിരാമം. വിവിധ തസ്തികകളിലെ 306 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
∙റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ: അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ: പിഎസ്‌സി ക്വോട്ട–100, സർവീസ് ക്വോട്ട–50, സബ് എൻജിനീയർ ഇലക്ട്രിക്കൽ: പിഎസ്‌സി ക്വോട്ട–50, സർവീസ് ക്വോട്ട–50, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ: പിഎസ്‌സി ക്വോട്ട–50. ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ: പിഎസ്‌സി ക്വോട്ട–6.
നിലവിലുള്ള ഒഴിവിന്റെ പത്തിലൊന്നിൽ താഴെ മാത്രമേ ഈ നിയമനം വഴി നികത്താൻ കഴിയൂ. അടുത്ത വർഷത്തെ വിരമിക്കൽകൂടിയാകുമ്പോൾ ഒഴിവുകൾ വീണ്ടും വർധിക്കും.
കെഎസ്ഇബിയിലെ നിയമന നിരോധനം ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി തൊഴിൽവീഥി കഴിഞ്ഞ ജൂൺ 8, നവംബർ 23 തീയതികളിൽ റിപ്പോർട്ട് ചെയ്തിരുന്നു.