Activate your premium subscription today
കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട അജ്ഞാതനെന്ന കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162 ശവശരീരങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു.
ന്യൂഡൽഹി ∙ 288 പേരുടെ മരണത്തിനു കാരണമായ ബാലസോർ അപകടത്തിനു മുൻപു തന്നെ പലയിടത്തും റെയിൽവേ സിഗ്നലിങ്ങിൽ ഗുരുതരപിഴവുകൾ ആവർത്തിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന റെയിൽവേ ബോർഡിന്റെ കത്ത് പുറത്തുവന്നു. കൃത്യമായ പരിശോധനയില്ലാതെ സിഗ്നലിങ് നൽകുന്ന രീതിയുണ്ടെന്നും ഇതിനു ഫീൽഡ് തല ജീവനക്കാർ കുറുക്കുവഴികൾ
ബാലസോറിൽ നടന്നത് അപകടമോ അട്ടിമറിയോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സിബിഐ എത്തുന്നു. അതേസമയം അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണം നടത്തുന്നു. ബാലസോർ അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടത് റെയിൽവേയെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. എലത്തൂരിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾക്കു നേരെ ചെറുതും വലുതുമായ ആക്രമണങ്ങൾ നടക്കുന്നു. അട്ടിമറി സംബന്ധിച്ച് സിബിഐ അന്വേഷണത്തെ ഇവ ബലപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ റെയിൽവേയെ ബാലസോർ അപകടത്തിലേക്ക് എത്തിച്ചത് ആരൊക്കെയാണ്, എന്തൊക്കെയാണ്?
ബാലസോർ (ഒഡീഷ) ∙ ബാലസോറിലെ ട്രെയിൻ ദുരന്തത്തിന്റെ കാരണം സംബന്ധിച്ചു റെയിൽവേയുടെ വിവിധ വകുപ്പുകൾ ഭിന്നാഭിപ്രായത്തിൽ. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിനു കാരണമെന്ന റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനോട് 4 അംഗ സമിതിയിലെ അംഗമായ സീനിയർ സെക്ഷൻ എൻജിനീയർ (സിഗ്നൽസ് ആൻഡ് കമ്യൂണിക്കേഷൻ) എ.കെ.മഹന്ത വിയോജിച്ചു.
ബാലസോർ ∙ ജീവിച്ചിരിക്കുന്ന ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തന്നെ നേരിട്ടെത്തി പരാതി നൽകിയതോടെയാണു കേസെടുത്തത്. കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലി ദത്തയാണു ഭർത്താവ് വിജയ് ദത്ത ബാലസോർ അപകടത്തിൽ മരിച്ചുവെന്നു കാണിച്ച് ആശുപത്രിയിലെത്തിയത്.
ഷാലിമാർ ∙ അപകടത്തിന് 5 ദിവസത്തിനുശേഷം ഷാലിമാറിൽ നിന്ന് ഓട്ടം തുടങ്ങിയ കൊറമാണ്ഡൽ എക്സ്പ്രസിൽ നൊമ്പരക്കാഴ്ചയായി രഞ്ജിത് മൊണ്ടാൽ. അപകടത്തിൽപ്പെട്ട കൊറമാണ്ഡൽ എക്സ്പ്രസിൽ മകനുണ്ടായിരുന്നു. അപകടശേഷം കാണാതായ അവനെത്തേടിയാണ് ഇന്നലെ അതേ ട്രെയിനിൽ രഞ്ജിത് മൊണ്ടാൽ കയറിയത്.
ബാലസോർ (ഒഡീഷ) ∙ ട്രെയിൻ ദുരന്തത്തിൽ മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനാകാതെ ഭുവനേശ്വറിലെയും കട്ടക്കിലെയും മോർച്ചറികളിൽ. ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചുതുടങ്ങി. മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകളിൽ 6 മാസം വരെ സൂക്ഷിക്കാമെന്നു ഭുവനേശ്വർ എയിംസ് അധികൃതർ പറഞ്ഞു.
ഇന്ത്യയുടെ തെക്കും കിഴക്കും ബന്ധിപ്പിക്കുന്ന കൊറമാണ്ഡൽ കോറിഡോറിൽ ബാലസോർ ട്രെയിൻ ദുരന്തം നടന്ന് മണിക്കൂറുകൾക്കകം രാജ്യത്തെ ഞെട്ടിച്ചത് മറ്റൊന്നാണ്. വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ ഉയർത്തി. ചെന്നൈ കൊൽക്കൊത്ത റൂട്ടിൽ 4500 രൂപയുടെ വിമാന ടിക്കറ്റ് 16000 രൂപ വരെ എത്തി. രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്ത കഥകൾ ബാക്കിയാകുമ്പോൾ ഇടയിലൂടെ മുതലെടുക്കുകയായിരുന്നു വിമാനക്കമ്പനികൾ
ബാലസോർ (ഒഡീഷ) ∙ ട്രെയിൻ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി. അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിനു പിറകെയാണു സംഘം എത്തിയത്. റെയിൽവേ സേഫ്റ്റി കമ്മിഷണർ ശൈലേഷ് കുമാർ പഥക് ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകൾ, ഇന്റർലോക്കിങ് സംവിധാനങ്ങൾ, റിലേ റൂമുകൾ തുടങ്ങിയവ പരിശോധിച്ചു.
ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തത്. ഇന്റർലോക്കിങ് സിഗ്നൽ സംവിധാനത്തിൽ പിഴവുകൾ അപൂർവമാണെന്നാണു റെയിൽവേ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ റെയിൽവേയുടെ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിൽ 5 സംശയങ്ങൾ ഉന്നയിച്ചിരുന്നു.
Results 1-10 of 33