Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ വേഗറെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെ റെയിൽവേ പുതിയ നിബന്ധനകൾ മുന്നോട്ടു വയ്ക്കും. ഇതു സംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറും. പദ്ധതിയുടെ ഘടനയെയും ചെലവിനെയും മാറ്റിമറിക്കുമെന്നതിനാൽ ഈ വ്യവസ്ഥകളോട് കേരളത്തിന്റെ പ്രതികരണം എന്താകുമെന്നു വ്യക്തമല്ല.
കോഴിക്കോട്∙ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനു സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി കെ-റെയിൽ വിരുദ്ധ സമര സമിതി. കാട്ടിൽപീടികയിൽ സമരസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് ഇന്നു രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്.
കൊച്ചി ∙ യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അറിയിച്ചു. ദുരന്തത്തിനിരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളിയാവും. മുസ്ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണജോലി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ. കേന്ദ്ര–കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണജോലി ഏറ്റെടുക്കാൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സന്നദ്ധത അറിയിച്ചു. കേന്ദ്ര–കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന
കോട്ടയം∙ കെ റെയിൽ മുതൽ ചെറു പാതയുടെ വികസനം വരെ ചർച്ച ചെയ്താണ് കോട്ടയം ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാത യോഗം അവസാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവരുടെ ക്രിയാത്മകമായ അഭിപ്രായപ്രകടനങ്ങളാണു കോട്ടയം ജറുസലം മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ
കോട്ടയം ∙ കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണലഭ്യത ഇക്കാര്യത്തിൽ പ്രശ്നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായത്. കെറെയിൽ നമ്മൾ മാത്രം
പെരിന്തൽമണ്ണ∙ ഷൊർണൂർ- നിലമ്പൂർ റെയിൽപാതയിലെ വിവിധ ഹാൾട്ട് സ്റ്റേഷനുകളിലേത് ഉൾപ്പെടെ 11 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണത്തിന് 8.90 കോടി രൂപയുടെ പദ്ധതിയായി.ഷൊർണൂർ–നിലമ്പൂർ പാതയിലെ ചെറുകര, പട്ടിക്കാട്, കുലുക്കല്ലൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുർശി എന്നീ 6 സ്റ്റേഷനുകളിലെ
എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു.
ചിറയിൻകീഴ്∙ അഴൂർ റെയിൽവേ ഗേറ്റിനു സമാന്തരമായി പെരുമാതുറ തീരദേശ റോഡുമായി ബന്ധിപ്പിച്ചുള്ള മേൽപാലത്തിനു സർക്കാർ അനുമതിയായി. വർഷങ്ങളായി തീരദേശ ജനത അനുഭവിച്ചുവരുന്ന യാത്രാ ദുരിതങ്ങൾക്കു ശാശ്വതപരിഹാരമായി മാറുകയാണു അഴൂരിലെ മേൽപാല നിർമാണം. തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളിലെ വലിയൊരു മേഖലയിൽ
Results 1-10 of 160