Activate your premium subscription today
കോട്ടയം ∙ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി (ആർസി) ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കിയത് മോട്ടർ വാഹന വകുപ്പ് പിൻവലിച്ചു. സർക്കാർ ഉത്തരവോ അറിയിപ്പോ ഇല്ലാതെ സർവീസ് ചാർജ് ഇരട്ടിയാക്കിയതായി ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണു നടപടി. എന്നാൽ, കൂടിയ നിരക്കിൽ ഇതിനകം പിരിച്ചെടുത്ത തുക തിരികെക്കൊടുക്കുമോ എന്ന കാര്യം പറഞ്ഞിട്ടുമില്ല. ഇതിനും സർക്കാർ തലത്തിൽ തീരുമാനം വേണ്ടിവരും. 27ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഇരട്ടിത്തുക ഈടാക്കിത്തുടങ്ങിയത്. ഓൺലൈൻ വഴിയാണു ഫീസ് അടയ്ക്കുന്നത്. ഇന്നലെ രാവിലെ മുതൽ വീണ്ടും പഴയ നിരക്കിലേക്കു മാറി. ഇതിനകം ഫീസ് അടച്ചവരിൽനിന്നു ലക്ഷങ്ങളാണു സർക്കാരിനു ലഭിച്ചത്.
കോട്ടയം ∙ ഓഫിസുകൾ കംപ്യൂട്ടർവൽക്കരിക്കുന്നതിനു സർക്കാരിന്റെ കയ്യിൽ പണമില്ലെന്നു പറഞ്ഞ് പൊതുജനങ്ങളിൽ നിന്നു മോട്ടർവാഹന വകുപ്പ് സർവീസ് ചാർജ് എന്ന പേരിൽ കഴിഞ്ഞ 16 വർഷത്തിനിടെ പിരിച്ചെടുത്തത് 656.11 കോടി. ഇത്രയും തുക പിരിച്ചെടുത്തിട്ടും കംപ്യൂട്ടർവൽക്കരണം പൂർത്തിയായില്ലെന്നു പറഞ്ഞു സർവീസ് ചാർജ് പിരിക്കുന്നതു തുടരാനും തീരുമാനം. മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കുള്ള ഫീസിനു പുറമേയാണു യൂസർ ഫീ (സർവീസ് ചാർജ്) എന്നു പറഞ്ഞ് പണം പിരിക്കുന്നത്. ഓഫിസ് കംപ്യൂട്ടർവൽക്കരണത്തിനും സേവനങ്ങൾ ഓൺലൈനാക്കാനുമുള്ള സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയാണു യൂസർ ഫീ പിരിക്കാൻ തുടങ്ങിയത്. 2007 ഏപ്രിൽ 4ന് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി. ഏപ്രിൽ 16 മുതൽ പിരിവ് ആരംഭിച്ചു. ആ സാമ്പത്തിക വർഷം 25.76 കോടിയാണു പിരിച്ചെടുത്തത്. തൊട്ടടുത്ത വർഷം കംപ്യൂട്ടർവൽക്കരണം പൂർത്തിയായി. പിന്നീടുള്ള വർഷങ്ങളിൽ തകരാർ സംഭവിച്ച കംപ്യൂട്ടറുകളും പ്രിന്ററുകളും മാറ്റുന്ന ജോലികളാണു നടക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിക്കായി സി ഡിറ്റിന്റെ ഓരോ ജീവനക്കാരനെ വീതം എല്ലാ ഓഫിസിലും നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ ഇന്ധന പമ്പുകളിൽ ഡെബിറ്റ്–ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമടയ്ക്കൽ തടസ്സപ്പെട്ടു. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്ന പേരിൽ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണു കാരണം. സ്വൈപ്പിങ് മെഷീൻ നൽകുന്ന ബാങ്കുകൾ ഓരോ ഇടപാടിനും
ന്യൂഡൽഹി ∙ റസ്റ്ററന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലിൽ സർവീസ് ചാർജ് ചേർക്കുന്നതു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കലക്ടർക്കോ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനിലോ പരാതി നൽകാമെന്നു കേന്ദ്രം വ്യക്തമാക്കി.... Hotels, Service Charge, India
ന്യൂഡൽഹി ∙ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി ഉത്തരവ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ... Hotels, Service Charge, India
ന്യൂഡൽഹി ∙ റസ്റ്ററന്റുകൾ സർവീസ് ചാർജ് എന്ന പേരിൽ ഉപഭോക്താവിൽനിന്ന് നിർബന്ധപൂർവം ‘ടിപ്’ ഈടാക്കുന്നതിനെതിരെ വീണ്ടും കേന്ദ്രസർക്കാർ. സേവനത്തിനു പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പു ചൂണ്ടിക്കാട്ടി. | Restaurent service charge | Manorama News
എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ മുതല്‍ ടിഡിഎസ് വരെ നിരവധി കാര്യങ്ങളിലാണ് ജൂലൈ ഒന്നു മുതല്‍വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളത്. ബേസിക് അക്കൗണ്ടുകളില്‍ ബാങ്ക് കൗണ്ടറില്‍ നിന്നായാലും എടിഎമ്മില്‍ നിന്നായാലും ഒരു മാസം നാലു തവണയിലേറെ പിന്‍വലിച്ചാല്‍ ചാര്‍ജ് നല്‍കേണ്ടി വരും. എടിഎം സര്‍വീസ്
രാജ്യത്തെ മുന്തിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ജൂലായ് ഒന്നു മുതല്‍ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്കരിക്കും. എടിഎം ല്‍ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളില്‍ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകള്‍ക്ക് നല്കുന്ന ചെക്ക് ബുക്ക് എന്നിവയിലെല്ലാം സര്‍വീസ് ചാര്‍ജുകള്‍ക്ക് ജൂലായ് ഒന്നു മുതല്‍
Results 1-8