Activate your premium subscription today
കഠിനാധ്വാനമാണ് പൊതുതിരഞ്ഞെടുപ്പിലെ ജയസാധ്യതയുടെ മാനദണ്ഡമെങ്കിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, നൽകുന്ന വാഗ്ദാനങ്ങളുടെ വലുപ്പം തുടങ്ങിയവ അളവുകോലാക്കിയാലും അദ്ദേഹംതന്നെ മുന്നിൽ. കഠിനാധ്വാനം: കഷ്ടിച്ചു മൂന്നര മണിക്കൂറാണ് താൻ ഉറങ്ങുന്നതെന്നു മോദിയും ദിവസം 20 മണിക്കൂർ അദ്ദേഹം ജോലി ചെയ്യുന്നുവെന്നു പ്രചാരകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു മോദിയുടെ പുതിയ ശീലമല്ലെന്നു മാത്രമല്ല, ആരോഗ്യത്തിനു നല്ലതല്ലെന്നു ഡോക്ടർമാർ അദ്ദേഹത്തെ പലതവണ ഉപദേശിച്ചിട്ടുമുണ്ട്.
ജമ്മു ∙ പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ നാഷനൽ കോൺഫറൻസ് (എൻസി) ചോദ്യം ചെയ്തിട്ടില്ലെന്ന് പാർട്ടി നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല.
Results 1-2