Activate your premium subscription today
ഐഐഎം കൽക്കട്ടയിലെ പൂർവവിദ്യാർഥികളുടെ സംഗമവും ഐഐഎം കണക്ട് 1.0 എന്ന പേരിൽ ബിസിനസ് മീറ്റും നടത്തി. ഐഐഎം കൽക്കട്ട അലുമ്നി അസോസിയേഷന്റെ ബെംഗളൂരു ചാപ്റ്ററായിരുന്നു സംഘാടകർ. ഒക്ടോബർ ഏഴിന് ബെംഗളൂരുവിലെ ഹോട്ടൽ ലളിത് അശോകിൽ നടന്ന സംഗമത്തിൽ സംരംഭകർ, വ്യവസായ രംഗത്തെ പ്രമുഖർ, വിസിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരടക്കം ഐഐഎമ്മിലെ 175 ലധികം പൂർവ വിദ്യാർഥികളും രണ്ടു പ്രഫസർമാരും പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും സംവാദങ്ങളും നടന്നു.
Results 1-1