Activate your premium subscription today
പല റെഡിമെയ്ഡ് ബ്രാൻഡുകളെയും പരിചയമുണ്ട്; പക്ഷേ, ചേകബാകു എന്നു കേട്ടിട്ടില്ല. പിന്നെങ്ങനെ ചേകബാകുവിന്റെ ഷർട്ടിടും? ഉത്തരം ലളിതം; ചേകബാകു ബ്രാൻഡ് ഷർട്ട് നമ്മൾതന്നെ ഉണ്ടാക്കണം. അങ്ങനെയൊരെണ്ണം ഉണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ അത് ഇടുന്നതിനെക്കാൾ എളുപ്പം മറ്റുള്ളവരെ അത് ഇടീക്കുന്നതായിരിക്കും. കാരണം, നല്ലൊരു ചേകബാകു ഷർട്ടുണ്ടാക്കിയാൽ നമ്മൾ അതെടുത്തിടും മുൻപുതന്നെ മറുനാട്ടുകാർവന്ന് നല്ല വിലതന്ന് വാങ്ങിക്കൊണ്ടുപോകാൻ സാധ്യതയേറെ. വീണതു വിദ്യയാക്കുകയാണല്ലോ എളുപ്പം. അതുകൊണ്ടാണ് പറഞ്ഞത് ചേകബാകു ഇടുന്നതിനെക്കാൾ എളുപ്പമാകും അത് ഇടീക്കാനെന്ന്. നല്ല ഒന്നാന്തരമൊരു ചേകബാകു ഷർട്ടുണ്ടാക്കാൻ നമുക്കു പറ്റും. പക്ഷേ, ഉണ്ടാക്കിക്കഴിഞ്ഞാൽ അതു പണം മുടക്കി നമുക്കുതന്നെ ഒരെണ്ണം വാങ്ങിക്കൊടുക്കാൻ നമുക്കു ത്രാണിയുണ്ടാകുമോ എന്നതാണ് അടുത്തചോദ്യം. ആദ്യത്തെ കുറച്ചുകാലം അതിനുള്ള ത്രാണിയുണ്ടാകാതിരിക്കുകയാണ് നല്ലത്. കശുവണ്ടിപ്പരിപ്പും ചെമ്മീനുമൊക്കെ
ഓണത്തിനെന്താ പരിപാടി? സദ്യ, പായസം, ഓണക്കോടി... ഇതൊക്കെ തന്നെ ആണോ? എന്നാൽ ഇത്തവണ മലയാളിയെ ഓണക്കോടി ഉടുപ്പിക്കുന്ന ചേന്ദമംഗലത്തേയ്ക്ക് പോയാലോ? ഓണക്കാലം ചേന്ദമംഗലത്തിന് നല്ല നാളുകളാണ്. കൈത്തറി വസ്ത്രങ്ങളുടെ വാർഷിക വിൽപനയുടെ 70 ശതമാനവും നടക്കുന്നത് ഓണനാളുകളിലാണ്. 2023–ലെ ഓണവും വ്യത്യസ്തമല്ല.
എന്നാൽ 2018–19 വർഷങ്ങളിൽ പ്രളയവും 2020–21 വർഷങ്ങളിൽ കോവിഡും ചേന്ദമംഗലവും മലയാളികളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേൽപ്പിച്ചു. ആ പ്രതിസന്ധികൾ മറികടന്നെത്തുന്ന ഈ ഓണത്തെ ‘ചേലപ്പുടവകളു’മായി വരവേൽക്കുകയാണ് ചേന്ദമംഗലം.....
Results 1-3