വടകര താലൂക്കിലെ വളയം, ചെക്യാട്, നരിപറ്റ, വാണിമേല്‍, വേളം തുടങ്ങിയ പഞ്ചായത്തുകളിലെ പരമ്പരാഗത കര്‍ഷകരാണ് വടകര പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്. വെച്ചൂർ പശുവിനോട് സാമ്യമുണ്ട്. പരമാവധി 95 മുതല്‍ 105 സെന്‍റീമീറ്റര്‍ വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. ദിവസം 3 മുതല്‍ 3.5 ലീറ്റര്‍ വരെ നല്ല കൊഴുപ്പുള്ള പാല്‍ ലഭിക്കും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന കറവക്കാലവുമുണ്ട്.